5 March 2026, Thursday

Related news

March 2, 2026
March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 27, 2026
February 26, 2026
February 26, 2026
February 17, 2026

നൊബേൽ സമ്മാനം ഡോണൾഡ് ട്രംപിന് സമർപ്പിക്കുന്നു; മരിയ കൊരീന മഷാദോ

Janayugom Webdesk
വാഷിങ്ടൺ
October 10, 2025 8:47 pm

നൊബേൽ സമ്മാനം ഡോണൾഡ് ​ട്രംപിന് സമർപ്പിക്കുന്നുവെന്ന് വെനസ്വേലൻ പ്രതിപക്ഷ നേതാവായ മരിയ കൊരീന മഷാദോ. വെനസ്വേലയുടെ ആവശ്യങ്ങൾക്കായി ശക്തമായി നിലകൊണ്ട വ്യക്തിയാണ് ട്രംപെന്ന് അവർ എക്സിൽ കുറിച്ചു. “ഈ അംഗീകാരം എല്ലാ വെനസ്വേലക്കാർക്കും ലഭിച്ച ഒന്നാണ്. യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, അമേരിക്കയിലെ ജനങ്ങൾ, ലാറ്റിനമേരിക്കൻ ജനത, ജനാധിപത്യ രാജ്യങ്ങൾ എന്നിവർക്കെല്ലാം ഞാൻ നന്ദി അറിയിക്കുകയാണ്. വെനസ്വേലയിലെ ജനങ്ങൾക്കും പ്രസിഡന്റ് ഡോണൾഡ് ട്രംപിനുമായി ഈ പുരസ്‌കാരം സമർപ്പിക്കുന്നു,” മഷാദോ വ്യക്തമാക്കി.

രാജ്യത്തെ ഏകാധിപത്യത്തിൽനിന്ന് ജനാധിപത്യത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനും ജനാധിപത്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കാനുമുള്ള പ്രയത്നങ്ങൾ മുൻനിർത്തിയാണ് മരിയ കൊരീന മഷാദോയ്ക്ക് പുരസ്കാരം നല്‍കിയതെന്ന് നൊബേൽ സമിതി അറിയിച്ചു. പതിറ്റാണ്ടുകളായി സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന് കീഴിൽ ഏകാധിപത്യ ഭരണക്രമം തുടരുന്ന വെനിസ്വേലയിൽ ശിഥിലമായിപ്പോയ പ്രതിപക്ഷ കക്ഷികളെ ഒരുകൂടക്കീഴിൽ കൊണ്ടുവന്ന് ജനാധിപത്യപോരാട്ടങ്ങൾക്ക് ശക്തിപകരാൻ 58കാരിയായ മരിയ മഷാദോക്ക് കഴിഞ്ഞൂവെന്നും കമ്മിറ്റി വിലയിരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.