1 January 2026, Thursday

Related news

October 10, 2025
October 10, 2025
October 9, 2025
October 8, 2025
October 7, 2025
October 6, 2025
July 10, 2025
July 8, 2025
April 14, 2025
October 23, 2024

സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് പേർക്ക്

Janayugom Webdesk
സ്റ്റോക്ക്ഹോം
October 14, 2024 6:59 pm

2024‑ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ട് മൂന്ന് യു എസ് സാമ്പത്തിക വിദഗ്ധർ. ഡാരണ്‍ അസെമോഗ്ലു, സൈമണ്‍ ജോണ്‍സണ്‍, ജയിംസ് എ റോബിന്‍സണ്‍ എന്നിവര്‍ക്കാണ് പുരസ്കാരം. ‘സ്ഥാപനങ്ങള്‍ എങ്ങനെ രൂപപ്പെടുകയും അഭിവൃദ്ധിക്കു കാരണമാകുകയും ചെയ്യുന്നു’ എന്നതിനെക്കുറിച്ചുള്ള പഠനങ്ങള്‍ക്കാണ് മൂവര്‍ക്കും പുരസ്‌കാരം.

ഒരു രാജ്യത്തിന്റെ അഭിവൃദ്ധിക്കായി സാമൂഹിക സ്ഥാപനങ്ങളുടെ പ്രാധാന്യം മൂവരുടെയും പഠനം തെളിയിക്കുന്നു. മോശം നിയമവാഴ്ചയുള്ള സമൂഹങ്ങളും ജനസംഖ്യയെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങളും വളർച്ചയോ മെച്ചപ്പെട്ട മാറ്റമോ സൃഷ്ടിക്കുന്നില്ല. അത് എന്തുകൊണ്ടെന്ന് മനസ്സിലാക്കാൻ മൂവരുടെയും ഗവേഷണം നമ്മെ സഹായിക്കുന്നു. കേംബ്രിഡ്ജ് മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോജിയിൽ പ്രവർത്തിക്കുകയാണ് ഡാരണ്‍ അസെമോഗ്ലുവും സൈമണ്‍ ജോണ്‍സണും. യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയിൽ പ്രവർത്തിക്കുകയാണ് ജെയിംസ് എ റോബിൻസൺ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.