22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 20, 2024
December 19, 2024
December 19, 2024
December 18, 2024
November 13, 2024
November 11, 2024
November 7, 2024
September 29, 2024
September 11, 2024
September 10, 2024

”കശ്മീരിലേക്ക് ഒരു കല്ലെടുത്തെറിയാൻപോലും ആര്‍ക്കും ധൈര്യമില്ല’: രാഹുല്‍ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

Janayugom Webdesk
ന്യൂഡല്‍ഹി
April 20, 2024 12:35 pm

2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിലെ ക്രമസമാധാന നിലയെക്കുറിച്ചുള്ള മുൻ പരാമർശങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

രാജസ്ഥാനിലെ ഉദയ്പൂരിൽ റോഡ്‌ഷോ നടത്തിയ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് അമിത് ഷാ ജമ്മു കശ്മീരിനെ കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനകൾ ഉദ്ധരിച്ചത്. കേന്ദ്രഭരണപ്രദേശത്ത് സ്ഥിതിഗതികൾ സാധാരണമാണെന്നും ഇന്ന് അവിടേക്ക് കല്ലെറിയാൻ ആർക്കും ധൈര്യമില്ലെന്നും അമിഷ് ഷാ പറഞ്ഞു. രാഹുല്‍ ഗാന്ധിയെ രാഹുല്‍ ബാബ എന്നാണ് അമിത് ഷാ അഭിസംബോധന ചെയ്തത്.

ആർട്ടിക്കിൾ 370 നീക്കം ചെയ്താൽ അവിടെ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് കശ്മീരിൽ (പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി മേധാവി) മെഹബൂബ മുഫ്തിയും (കോൺഗ്രസ് നേതാവ്) രാഹുൽ ബാബയും (ഗാന്ധി) പറയാറുണ്ടായിരുന്നു,” അമിത് ഷാ പറഞ്ഞു.

“രാഹുൽ ബാബ, (ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം) അഞ്ച് വർഷം കഴിഞ്ഞു. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരാണ്. രക്തച്ചൊരിച്ചിലിനെക്കുറിച്ചുള്ള സംസാരം വെറുതെ വിടുക, അവിടെ കല്ലെറിയാൻ ആർക്കും ധൈര്യമില്ല,” അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തുടച്ചുനീക്കുമെന്നും സംസ്ഥാനത്തെ 25 ലോക്‌സഭാ സീറ്റുകളിലും ബിജെപി വിജയിക്കുമെന്നും ഷാ അവകാശവാദം ഉന്നയിച്ചു.ഉദയ്പൂരിൽ ബിജെപി സ്ഥാനാർത്ഥി മന്നലാൽ റാവത്തിനെ പിന്തുണച്ചുള്ള റോഡ് ഷോയില്‍ പങ്കെടുക്കുകയായിരുന്നു അമിത് ഷാ. മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും റോഡ്‌ഷോയുടെ ഭാഗമായി.

രാജസ്ഥാനിലെ 12 ലോക്‌സഭാ സീറ്റുകളിലേക്കാണ് വെള്ളിയാഴ്ച ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. ബാക്കിയുള്ള 13 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഏപ്രിൽ 26 ന് നടക്കും. ഫലം ജൂൺ 4 ന് പ്രഖ്യാപിക്കും.

Eng­lish Sum­ma­ry: “Nobody dares to throw a stone at Kash­mir”: Amit Shah mocks Rahul Gandhi

You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.