22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 31, 2024
October 30, 2024
October 22, 2024
October 20, 2024
October 20, 2024
October 16, 2024
October 10, 2024
September 28, 2024
September 27, 2024
September 17, 2024

നോർക്ക — യൂണിയൻ ബാങ്ക് പ്രവാസി ലോൺ മേളയ്ക്ക് തുടക്കമായി

Janayugom Webdesk
കോഴിക്കോട്
February 9, 2023 9:25 pm

നോർക്ക റൂട്ട്സും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ പ്രവാസി ലോൺ മേളയ്ക്ക് തുടക്കമായി. കോഴിക്കോട്, വയനാട് കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രവാസി സംരംഭകർക്കായാണ് മേള സംഘടിപ്പിക്കുന്നത്. ലോൺ മേളയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് യൂണിയൻ ബാങ്ക് എം എസ് എം ഇ ഫസ്റ്റ് ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്ട്സ് ജനറൽ മാനേജർ അജിത്ത് കോളശ്ശേരി നിർവഹിച്ചു.

വിദേശത്തിനിന്ന് മടങ്ങിവരുന്ന പ്രവാസികൾക്ക് അവരുടെ സംരംഭകത്വ ആശയങ്ങൾ യാഥാർത്ഥ്യമമാക്കാൻ ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന പദ്ധതിയാണ് നോർക്കയുടെ എൻഡിപിആർഇഎം പദ്ധതിയെന്നും ഇതിലൂടെ പ്രവാസികളുടെ ഫലപ്രദമായ പുനരധിവാസമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അനവധി പ്രവാസികളുള്ള കേരളത്തിൽ ഇത്തരം പദ്ധതികൾക്ക് സുപ്രധാന പങ്കുണ്ടെന്നും നോർക്കയുമായി സഹകരിച്ച് മുന്നോട്ട് പോകാൻ സന്തോഷമുണ്ടെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച
യൂണിയൻ ബാങ്ക് കോഴിക്കോട് റീജണൽ ഹെഡ് റോസലിൻ റോഡ്രിഗസ്  പറഞ്ഞു.

ലോൺ നടപടിക്രമങ്ങളെക്കുറിച്ച് ചീഫ് മാനേജർ ആദർശ് വി കെ യും എൻഡിപിആർഇഎം പദ്ധതിയെക്കുറിച്ച് നോർക്ക സെന്റർ മാനേജർ അബ്ദുൾ നാസറും വിശദീകരിച്ചു. ചടങ്ങിൽ ബ്രാഞ്ച് മാനേജർ ബിജിഷ പി കെ സ്വാഗതവും ഡെപ്യൂട്ടി ബ്രഞ്ച് മാനേജർ ജിതിൻ ആർ ബി നന്ദിയും പറഞ്ഞു. കോഴിക്കോട് യൂണിയൻ എംഎസ്എംഇ ഫസ്റ്റ് ബ്രാഞ്ച്, കണ്ണൂർ മെയിൻ ബ്രാഞ്ച്, കാസർക്കോഡ് ജനറൽ ഹോസ്പിറ്റലിന് സമീപമുള്ളബ്രാഞ്ച്, കൽപ്പറ്റ ബ്രാഞ്ച് എന്നിവിടങ്ങളിലാണ് മേള നടക്കുന്നത്. ബ്രാഞ്ചുകളിൽ സ്പോട്ട് രജിസ്ട്രേഷനും ഇന്ന് അവസരമുണ്ടാകും.
രണ്ടു വർഷത്തിലധികം വിദേശത്ത് ജോലി ചെയ്ത് മടങ്ങിവന്നവർക്ക് അപേക്ഷിക്കാം. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്നു ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വർഷം) എൻഡിപിആർഇഎം പദ്ധതി വഴി സംരംഭകർക്ക് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91–8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) അല്ലെങ്കിൽ നോർക്ക റൂട്ട്സ് ഹെഡ്ഡോഫീസ് 0471–2770500 (പ്രവ്യത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.

Eng­lish Sum­ma­ry: nor­ka union bank pravasi loan mela
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.