
ഉത്തരേന്ത്യയില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ കനത്ത മൂടല്‍മഞ്ഞില്‍ അപ്രത്യക്ഷമായി ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍. കനത്ത മൂടല്‍മഞ്ഞിനോടൊപ്പം സമീപനാളുകളില്‍ തുടരുന്ന പുകശല്യവും കൂടിയായതോടെ താജ്മഹല്‍ കാണാനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നിരാശയോടെ മടങ്ങേണ്ടിവന്നു. മൂടല്‍മഞ്ഞ് വ്യാപകമായതിനെ തുടര്‍ന്ന് ആഗ്രയിലെ താജ്മഹല്‍ പൂര്‍ണമായും മറഞ്ഞിരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
വിനോദസഞ്ചാരികള്‍ പകര്‍ത്തിയ വീഡിയോയില്‍, കനത്ത മേഘപ്പാളികള്‍ പ്രദേശത്തെ ഒന്നടങ്കം വിഴുങ്ങിക്കളഞ്ഞതായും സ്മാരകം അവ്യക്തമായി തുടരുന്നതയും കാണാം. താജ്മഹല്‍ അവ്യക്തമായതോടെ ഒരു നോക്ക് പോലും കാണാനാകാതെ നിരാശരായ മടങ്ങുകയാണ് പ്രദേശവാസികളും സഞ്ചാരികളും.
സഞ്ചാരികള്‍ പങ്കുവെച്ച വീഡിയോക്ക് പ്രതികരണവുമായി നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്. ‘ലോകാത്ഭുതത്തിന് മേല്‍ നോര്‍ത്ത് ഇന്ത്യന്‍ ശൈത്യകാലം വിഎഫ്എക്‌സ് തീര്‍ത്തിരിക്കുന്നുവെന്നാണ് ഒരാളുടെ പ്രതികരണം’. ‘താജ്മഹല്‍ താന്‍ ഒരുപാട് തവണ കണ്ടിട്ടുണ്ടെന്നും ഇത് താജ്മഹലാണോ അതോ ഫോഗ് മഹലാണോയെന്ന് മനസിലാകുന്നില്ല’. മറ്റൊരാള്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.