
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുമായി ഉത്തര കൊറിയ. നാമ്പോ കപ്പല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിര്‍മിക്കുന്ന നൂതനമായ കപ്പലിന്റെ സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. നിലവിലെ കിങ് ജോങ് ഉന്നിന്റെ സൈനിക ശേഖരത്തിലുള്ള കപ്പലുകളേക്കാള്‍ ഇരട്ടി വലിപ്പമുള്ള യുദ്ധകപ്പലാണ് ഒരുങ്ങുന്നതെന്നതാണ് സൂചന.
അമേരിക്ക കേന്ദ്രീകരിച്ചുള്ള സ്റ്റാര്‍റ്റജിക് ആന്‍ഡ് ഇന്റര്‍നാണല്‍ സ്റ്റഡീസ് (സിഎസ്‌ഐഎസ്) ആണ് ഏപ്രില്‍ ആറിന് നിര്‍മാണത്തിലിരിക്കുന്ന കപ്പലിന്റെ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. ഏകദേശം 140 മീറ്ററാണ് കപ്പലിന്റെ നീളം. പുതുതായി നവീകരിച്ച പോർട്ടിന് സമീപം നിര്‍ത്തിയിരിക്കുന്ന കപ്പലും അതിന്റെ അടുത്ത് രണ്ട് ക്രെയിനുകളും നിര്‍മാണത്തിന് വേണ്ടിയുള്ള സാമഗ്രികളും ഉള്‍പ്പെടുന്നതാണ് സാറ്റ്‌ലൈറ്റ് ചിത്രം. നിര്‍മാണത്തിലിരിക്കുന്നത് കൊണ്ട് കപ്പലിന്റെ പല ഭാഗങ്ങളും മറച്ചിരിക്കുകയാണ്. കരയിലും കടലിലുമുള്ള ആക്രമണങ്ങളെ തടുക്കാന്‍ യുദ്ധക്കപ്പിലിനാകുമെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.