23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 9, 2024
December 4, 2024
November 28, 2024
November 27, 2024
November 26, 2024
November 20, 2024
November 20, 2024
November 13, 2024
November 11, 2024

വിറങ്ങലിച്ച് ഉത്തരേന്ത്യ; ഡല്‍ഹിയില്‍ നിരവധിപേര്‍ മരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
July 1, 2024 10:06 am

ഉഷ്ണതരംഗത്തിന് പിന്നാലെയെത്തിയ മണ്‍സൂണ്‍ മഴയില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യ.ഡല്‍ഹി, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, പശ്ചിമബംഗാള്‍, പഞ്ചാബ് , ഹരിയാന, യുപി, മധ്യപ്രദേശ് രാജസ്ഥാനടക്കമുള്ള സംസ്ഥാനങ്ങളിലെല്ലാം ശക്തമായ മഴയാണ്. രാജ്യതലസ്ഥാനത്ത്‌ മഴക്കെടുതിയിൽ നിരവധിപേര്‍ മരിച്ചു 

വാഹനയാത്രക്കാരായ നാലുപേർ അടിപ്പാതയിലെ വെള്ളക്കെട്ടിലാണ്‌ മുങ്ങിമരിച്ചത്‌.വസന്ത് വിഹാറിൽ നിർമാണം നടക്കുന്ന സ്ഥലത്തെ മതിൽ തകർന്ന്‌ 4 തൊഴിലാളികൾ മരിച്ചു.24 മണിക്കൂറിനുള്ളിൽ 228.1 മില്ലിമീറ്റർ റെക്കോഡ്‌ മഴയാണ്‌ ഡൽഹിയിൽ പെയ്‌തത്‌. ജൂണിലെ 88 വർഷത്തിനിടയിലെ ഉയർന്ന മൺസൂൺ മഴയാണിത്‌.ഡൽഹി ഇന്ദിരഗാന്ധി വിമാനത്താവളത്തിൽ 60 സർവീസ്‌ റദ്ദാക്കി. നിരവധി സർവീസ്‌ വൈകി. മേൽക്കൂര തകർന്ന്‌ ഒരാൾ മരിച്ച ഒന്നാം നമ്പർ ടെർമിനൽ അടച്ചിട്ടിരിക്കുകയാണ്.

ഞായറാഴ്‌ച മഴ കുറഞ്ഞെങ്കിലും റോഡ്‌ ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചിട്ടില്ല. 778 കോടി രൂപ ചെലവിൽ നിർമിച്ച പ്രഗതി മൈതാനത്തിലേക്കുള്ള ടണൽ വെള്ളം നിറഞ്ഞതോടെ അടച്ചു. വൈദ്യുതിബന്ധവും പലയിടത്തും താറുമാറായി. തീർഥാടനകേന്ദ്രമായ ഹരിദ്വാറിലെ സുഖിനദിയിലുണ്ടായ വെള്ളക്കെട്ടിൽ നിരവധി ഗ്രാമങ്ങളിൽ വെള്ളംകയറി. കാറുകളടക്കം ഒഴുകിപ്പോയി.

മഹാരാഷ്‌ട്രയിലെ ലോനാവാല വെള്ളച്ചാട്ടത്തിൽ ഒഴിക്കിൽപ്പെട്ട ഏഴംഗ കുടുംബത്തിലെ അഞ്ചുപേരെ കാണാതായി. രണ്ടുപേർ നീന്തിരക്ഷപെട്ടു.ശനിയാഴ്‌ച കിഴക്കൻ ലഡാക്കിലെ ഷ്യോക്‌ നദിയിലെ ഉരുൾപൊട്ടലിൽ ടാങ്ക്‌ ഒഴുകിപ്പോയി അഞ്ച്‌ സൈനികർ വീരമൃത്യുവരിച്ചിരുന്നു.

Eng­lish Summary:
North­ern India; Many peo­ple died in Delhi

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.