6 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 6, 2025
December 21, 2024
November 24, 2024
October 21, 2024
October 12, 2024
September 20, 2024
September 2, 2024
August 19, 2024
July 21, 2024
July 13, 2024

നില്പ് കണ്ട് ഭയക്കണ്ട! ആറടി നീളമുള്ള പാമ്പല്ല, വിളവെടുത്ത കപ്പയാണ്

സുനില്‍ കെ കുമാരന്‍
നെടുങ്കണ്ടം
November 3, 2023 10:43 pm

വിളവെടുത്ത ആറടിയിലധികം നീളമുള്ള കപ്പ കിഴങ്ങ് കൗതുകമാകുന്നു. മുണ്ടിയെരുമ ബ്ലോക്ക് നമ്പര്‍ 202 കിഴക്കേടത്ത് വീട്ടില്‍ കെ എം ഷാജിയുടെ വീട്ടിലാണ് നിളം കൂടിയ കപ്പ ഉണ്ടായത്. ഏട്ട് മാസങ്ങള്‍ക്ക് മുമ്പ് യാത്രവേളയില്‍ വാഴവരയ്ക്ക് സമീപം റോഡരുകില്‍ വീല്‍പ്പനയ്ക്ക് വെച്ചിരുന്ന കമ്പോടുകൂടിയ കപ്പ ഷാജി വാങ്ങിയിരുന്നു. ഈ തണ്ടുകള്‍ വീടിന് സമീപം കുഴിച്ച് വെയ്ക്കുകയും ചെയ്തു. ആട്ടിന്‍കാട്ടവും, അഴുകിയ പച്ചക്കറിയും മാത്രമാണ് ഇത് നട്ടപ്പോള്‍ വളമായി ഉപയോഗിച്ചത്. ഇതിന് ശേഷം ചാരവും ഇതിന്റെ ചുവട്ടില്‍ വിതറി. വളര്‍ന്ന് വന്ന കപ്പതണ്ടിന് 12 അടിയ്ക്ക് മുകളില്‍ വലുപ്പം വെച്ചതും ഏറെ കൗതുകം ജനിപ്പിച്ചു.

രണ്ടോളം മൂട് കപ്പ പറിച്ചപ്പോള്‍ തന്നെ കപ്പയുടെ നീളം ശ്രദ്ധയില്‍പെട്ടിരുന്നു. അതിനാല്‍ തന്നെ പിന്നീട് പറിച്ച കപ്പ വളരെ അധികം ശ്രദ്ധയോടെയാണ് ഷാജി പിഴുതത്. മഞ്ഞ നിറത്തോടുകൂടിയ 197 സെന്റിമീറ്റര്‍ നീളവും 3.800 കിലോഗ്രാം തൂക്കമുള്ള കപ്പയാണ് ലഭിച്ചത്. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് സിപിഎം അംഗം, കല്ലാര്‍ ഗവണ്‍മെന്റ് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് , ഉടുമ്പന്‍ചോല ലാന്റ് അസൈന്‍മെന്റ് കമ്മറ്റിയംഗം , ഐസിഡിഎസ് സെലക്ഷന്‍ കമ്മറ്റിയംഗം , മലനാട് ബാങ്ക് ബോര്‍ഡ് അംഗം എന്നി നിലകളില്‍ ഷാജി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ഷീന ഷംസ്. മക്കള്‍: അഫ്‌സല്‍, ആഷിക് ഷാ, ആരിഫ് ഷാ.

Eng­lish Sum­ma­ry: Not a six-foot snake, but a har­vest­ed tapioca

You may also like this video

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.