
ടിവികെ നേതാവും നടനുമായ വിജയ് യെ കുറിച്ചുള്ള പരസ്യപ്രതികരണങ്ങൾക്ക് വിലക്കേര്‍പ്പെടത്തി ഡിഎംകെ നേതൃത്വം. മന്ത്രിമാർ അടക്കമുള്ള ഡിഎംകെ നേതാക്കൾക്കും നിർദേശം ബാധകമാണെന്നാണ് അറിയിപ്പ്. വാര്‍ത്ത സ്ഥിരീകരിച്ച് മന്ത്രിമാരായ കെ എൻ നെഹ്‌റുവും ആർ ഗാന്ധിയും രംഗത്തെത്തി.
ടിവികെയെ കുറിച്ച് സംസാരിക്കരുതെന്ന് നിർദേശം ഉണ്ടെന്ന് മന്ത്രി ഗാന്ധി അറിയിക്കുകയായിരുന്നു.വായിൽ പ്ലാസ്റ്റർ ഒട്ടിച്ചാണ് നിൽക്കുന്നതെന്ന് തിരുവാരൂരിലെ യോഗത്തിൽ മന്ത്രി നെഹ്‌റു പറഞ്ഞു. തിരുവാരൂരിൽ കഴിഞ്ഞ ദിവസം വിജയ് പ്രചരണം നടത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.