22 January 2026, Thursday

Related news

January 15, 2026
January 13, 2026
January 11, 2026
January 8, 2026
December 19, 2025
December 19, 2025
December 17, 2025
December 16, 2025
December 15, 2025
December 14, 2025

കുറ്റം ചെയ്തില്ല പക്ഷെ ശിക്ഷയനുഭവിച്ചത് 16 വർഷം; മരിച്ച് 4 വ‍ർഷത്തിന് ശേഷം കുറ്റവിമുക്തൻ, കാത്തിരുന്ന വിധി കേള്‍ക്കാന്‍ അയാളില്ല

Janayugom Webdesk
നാഗ്പൂ‍ർ
September 1, 2025 4:36 pm

കേസിൽ കുറ്റവിമുക്തനായി, പക്ഷേ വിധി കേൾക്കാൻ ഇന്നയാളില്ല. കോടതി വിധി കുഴിമാടത്തിലെത്തി വായിച്ച് കേൾപ്പിച്ച് പ്രിപ്പെട്ടവർ. മുംബൈ ട്രെയിൻ സ്ഫോടന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന കമാൽ അഹമ്മദ് അൻസാരിയെയാണ് മരണപ്പെട്ട് 4 വർഷത്തിനിപ്പുറം കുറ്റ വിമുക്തനാണെന്ന് കോടതി പ്രഖ്യാപിച്ചത്. 16 വ‍ർഷമാണ് കമാൽ അഹമ്മദ് അൻസാരി ജയിലിലടക്കപ്പെട്ടത്.
ഞായറാഴ്ചയാണ് 2006ലെ മുബൈ ട്രെയിൻ സ്ഫോടന കേസിൽ കുറ്റവിമുക്തനായ കമാൽ അഹമ്മദ് അൻസാരിയുടെ വീട്ടുകാർ കുഴിമാടത്തിലെത്തി കോടതി വിധി വായിച്ചത്.

ഇതിന് പിന്നാലെയാണ് ബന്ധുക്കൾ കമാൽ അൻസാരിക്ക് ആദരവുമായി കുഴിമാടത്തിൽ എത്തിയത്. കേസിൽ കമാൽ അഹമ്മദ് അൻസാരി അടക്കം 5 പേർക്ക് വധശിക്ഷയായിരുന്നു. വിശ്വസ യോഗ്യമായ തെളിവുകൾ ഇല്ലെന്ന് വിശദമാക്കിയാണ് കേസിൽ കോടതി ശിക്ഷിച്ചവരെ ബോംബൈ ഹൈക്കോടതി കുറ്റവിമുക്താരാക്കിയത്. കേസിന്റെ വിചാരണ നടക്കുന്നതിനിടെ കോവിഡ് ബാധിച്ചാണ് കമാൽ അഹമ്മദ് അൻസാരി മരിക്കുന്നത്. പച്ചക്കറിയും കോഴിയിറച്ചി കടയും നടത്തിയായിരുന്നു അൻസാരിയും ഭാര്യയും അഞ്ച് മക്കളും അടങ്ങുന്ന കുടുംബം ഉപജീവനം നടത്തിയിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.