നടൻ ബാബുരാജ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളില്‍ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ക്കെതിരെ രസകരമായ രീതിയില്‍ മറുപടി നല്‍കിയിരിക്കുകയാണ് നടൻ ബാബുരാജ്. ജിമ്മില്‍ വ്യായാമം ചെയ്യുന്ന വിഡിയോ പങ്കുവച്ചായിരുന്നു തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വ്യാജവാർത്തകൾക്കെതിരെ താരം മറുപടി നല്‍കിയത്.
‘കാർഡിയോ വർക്ഔട്ട് ചെയ്യുകയാണ്, അല്ലാതെ ആശുപത്രിയിലെ കാർഡിയോ വാർഡിൽ അല്ല ഞാൻ’ എന്ന തലക്കെട്ടോടെയാണ് (ഡൂയിങ് കാർഡിയോ, നോട്ട് ഇൻ കാർഡിയോ വാർഡ്) ജിമ്മിലെ ട്രെഡ് മില്ലിൽ ഓടുന്ന വിഡിയോ ബാബുരാജ് പങ്കുവച്ചത്. ‘തലയ്ക്കു മീതേ ശൂന്യാകാശം താഴെ മരുഭൂമി’ എന്ന പാട്ടാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
https://www.instagram.com/reel/CtvkFJMrX68/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
കഴിഞ്ഞ ദിവസമാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടുകൂടി നടൻ ബാബുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എല്ലാവരും പ്രാർഥനയോടെ കാത്തിരിക്കുകയാണെന്നുമുള്ള വാര്‍ത്ത ഓൺലൈൻ മാധ്യമത്തിൽ വന്നത്.
English Summary:Not in the cardio ward of a hospital in critical condition; The actor shared the video
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.