7 February 2026, Saturday

Related news

February 6, 2026
February 2, 2026
January 4, 2026
January 4, 2026
December 6, 2025
November 25, 2025
November 18, 2025
November 18, 2025
November 14, 2025
November 4, 2025

ലോകകപ്പ് ടീമിലെടുത്തില്ല: മണ്‍റോ വിരമിച്ചു

Janayugom Webdesk
വെല്ലിങ്ടണ്‍
May 10, 2024 10:03 pm

ജൂണില്‍ ആരംഭിക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പ് ടീമില്‍ നിന്നും പുറത്തായതോടെ വിരമിക്കല്‍ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് താരം കോളിന്‍ മണ്‍റോ. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച താരം ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു. 2020 മുതല്‍ ന്യൂസിലൻഡിനായി ഒരു അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ലെങ്കിലും താൻ ലോകകപ്പ് കളിക്കാൻ തയ്യാറാണെന്ന് അദ്ദേഹം ടീമിനെ അറിയിച്ചിരുന്നു. 

എന്നാല്‍ ടീം തിരഞ്ഞെടുപ്പില്‍ മാനേജ്മെന്റ് താരത്തെ പരിഗണിച്ചില്ല. 37കാരനായ താരം കിവീസിനായി 65 ടി20കളും 57 ഏകദിനങ്ങളും ഒരു ടെസ്റ്റ് മത്സരവും കളിച്ചിട്ടുണ്ട്. 2020ല്‍ ഇന്ത്യക്കെതിരായ ടി20 മത്സരത്തിലാണ് അവസാനമായി കളിച്ചത്. വെസ്റ്റിന്‍ഡീസിനെതിരായ ടി20യില്‍ 2018ല്‍ 47 പന്തില്‍ സെഞ്ചുറിയടിച്ച് റെക്കോഡിട്ടിരുന്നു. ന്യൂസിലന്‍ഡ് ജേഴ്സിയില്‍ ടി20 ഫോര്‍മാറ്റില്‍ മൂന്ന് സെഞ്ചുകള്‍ മണ്‍റോയുടെ പേരിലുണ്ട്. 

Eng­lish Summary:Not in World Cup squad: Munro retires
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.