26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 3, 2024
September 25, 2024
July 12, 2024
July 3, 2024
November 3, 2023
December 13, 2021
November 23, 2021
November 15, 2021

കൂടിക്കാഴ്ചയെക്കുറിച്ച് കുറിപ്പും ആധാര്‍കാര്‍ഡും: കാണാൻ വരുന്നവര്‍ക്ക് നിബന്ധനയുമായി കങ്കണ

Janayugom Webdesk
ന്യൂഡല്‍ഹി
July 12, 2024 2:08 pm

തന്നെ കാണാൻ വരുന്നവര്‍ക്ക് പുതിയ നിബന്ധനകളുമായി ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണാ റണാവത്ത്. തന്നെ കാണാൻ വരുന്നവർ ആധാർ കാർഡും കൂടിക്കാഴ്ചയുടെ ഉദ്ദേശ്യമെഴുതിയ കുറിപ്പും ഒപ്പം കരുതണമെന്നാണ് നടിയുടെ നിര്‍ദ്ദേശം. മാണ്ഡി നിയോജകമണ്ഡലത്തിലെ ആളുകളോടാണ് തന്നെ കാണാൻ ആധാർ കാർഡുകൾ കൊണ്ടുവരണമെന്ന് കങ്കണ ആവശ്യപ്പെട്ടത്. 

‘ഹിമാചൽ പ്രദേശ് ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലമാണ്. അതിനാൽ മാണ്ഡി പ്രദേശത്തുള്ളവര്ക്ക് ആധാർ കാർഡ് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. എന്നെ കാണാൻ വരുമ്പോൾ നിങ്ങൾക്ക് അസൗകര്യം നേരിടേണ്ടിവരാതിരിക്കാൻ നിങ്ങളുടെ ആവശ്യവും കത്തിൽ എഴുതണം’, കങ്കണ പറഞ്ഞു.

തന്റെ പാർലമെന്റ് മണ്ഡലത്തിലെ ജനങ്ങളോട് അവരെ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരുടെ ആധാർ കാർഡ് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നത് ഉചിതമല്ലെന്ന് കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് വിമർശിച്ചു.

Eng­lish Sum­ma­ry: Note about meet­ing and Aad­haar card: Kan­gana with con­di­tions for those who come to meet

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.