12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

January 11, 2025
November 10, 2024
November 9, 2024
October 12, 2024
July 27, 2024
March 31, 2024
January 12, 2024
January 5, 2024
October 28, 2023
October 14, 2023

ശ്രദ്ധിക്കൂ: രാസപ്രവര്‍ത്തനം മരച്ചീനിയെ വിഷവസ്തുവാക്കാം

ഫൈസല്‍ ക മൈദീന്‍
വെള്ളിയാമറ്റം
January 5, 2024 10:02 am

മരച്ചീനിയിൽ തന്നെയുള്ള ലിനാമരേസ് എന്ന എൻസൈമുമയി രാസപ്രവർത്തനം നടക്കുമ്പോഴാണ് ഹൈഡ്രജൻ സയനൈഡ് എന്ന വിഷവസ്തു ഉണ്ടാകുന്നത് എന്ന് കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ജി ബൈജു.
മരച്ചീനിയുടെ ഇല, കായ,തണ്ട്, കിഴങ്ങ് എല്ലാ ഭാഗങ്ങളിലും സയനോഗ്ലൂക്കോസൈഡ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. കിഴങ്ങിലുണ്ടാകുന്ന മുറിവുകൾ ഈർപ്പത്തിന്റെ സാന്നിദ്ധ്യം കൂടിയുണ്ടെങ്കിൽ ഈ രാസപ്രക്രിയ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സി.ടി.സി.ആർ.ഐയും കേരള കാർഷിക സർവ്വകലാശാലയും കേരളത്തിൽ ഭക്ഷണാവശ്യത്തിനായി കൃഷി ചെയ്യാൻ ശുപാർശ ചെയ്തിരിക്കുന്ന ഇനങ്ങളിലെല്ലാം ഒരു ഗ്രാം കിഴങ്ങിൽ 50 മൈക്രോഗ്രാമിൽ താഴെ മാത്രമേ സയനോഗ്ലൂക്കോസൈഡ് അടങ്ങിയിട്ടുള്ളു. ഇത് ആഹാരമായി ഉപയോഗിക്കാൻ സുരക്ഷിതമാണ്. എന്നാൽ വ്യാവസായിക ആവശ്യങ്ങളായ സ്റ്റാർച്ച്, മാവ് എന്നിവയ്ക്കായി പ്രത്യേകം പുറത്തിറക്കിയ എച്ച് ‑226 പോലുള്ള ഇനങ്ങളിൽ ഇതിന്റെ തോത് 250–300 മൈക്രോഗ്രാം വരെയുണ്ട്. ഇത്തരം ഇനങ്ങൾ പ്രധാനമായും തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൃഷി ചെയ്യുന്നത്. ഇത്തരം ഇനങ്ങളുടെ കിഴങ്ങുകൾ തമിഴ്നാട്ടിൽ നിന്നും ദിനംപ്രതി നമ്മുടെ സംസ്ഥാനത്തേയ്ക്ക് ലോറിയിൽ വരുന്നുണ്ട്. ഇതില്‍ പല ഇനങ്ങളും മനുഷ്യർക്കും മൃഗങ്ങള്‍ക്കും ഭക്ഷണമായി ഉപയോഗിക്കാൻ പാടില്ലാത്തതാണ്. എന്നാൽ 40 മുതൽ 45 ഡിഗ്രിസെൽഷ്യസ് ചൂടു വെള്ളത്തിൽ ഏറെ നേരം മുക്കിവെച്ച സേഷം തിളപ്പിച്ച് ഊറ്റിയെടുത്താൽ ഈ രാസവസ്തു 60 ശതമാനം വരെ നഷ്ടപ്പെടും.

മരച്ചീനി ഇലകളിൽ ഒരു ഗ്രാം ഇലയിൽ 500 മുതൽ 1000 മൈക്രോഗ്രാം സയനോഗ്ലൂക്കോസൈഡ് ഉണ്ട്. വെയിലത്തിട്ട് നിരത്തി നന്നായി ഉണങ്ങിയാൽ ഇത് 70–80 ശതമാനവും നിർവീര്യമാക്കപ്പെടും. മരച്ചീനിയോ തൊലിയോ വെയിലത്തിട്ട് ഉണക്കിയാൽ 30 ശതമാനം വരെ കുറയുമെന്ന് പഠനം വ്യക്തമാക്കുന്നുണ്ടെന്നും കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രം ഡയറക്ടർ വ്യക്തമാക്കി.

Eng­lish Sum­ma­ry: Note: Chem­i­cal reac­tions can make tapi­o­ca toxic

You may also like this video

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.