
പഞ്ചാബിലെ ലുധിയാനയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ലുധിയാനയിലെ കബീര്‍ നഗര്‍ സ്വദേശിയായ 13കാരനാണ് മരിച്ചത്. വീടിന് സമീപമുള്ള ഷെഡിലാണ് 13കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥിയുടെ പിതാവ് ജോലി കഴിഞ്ഞ് മടങ്ങിയത്തിയപ്പോഴാണ് മൃതദേഹം കാണ്ടത്. വീട്ടില്‍ കുട്ടിയെ കാണാതായതോടെ പിതാവ് വീടിന് പുറത്തുള്ള ഷെഡില്‍ തിരക്കി എത്തിയപ്പോഴാണ് ഷെഡില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കാണുന്നത്. വിദ്യാര്‍ഥിയുടേതായ ഒരു ആത്മഹത്യകുറിപ്പും പൊലീസ് കണ്ടെടുത്തിയിരുന്നു.
അധ്യാപകരായ രണ്ടുപേരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നാണ് കുറിപ്പില്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. വിദ്യാര്‍ഥിയുടെ മരണം അറിഞ്ഞതോടെ രണ്ട് അധ്യാപകരും മുങ്ങി. ഇവരെ പിടികൂടാനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.