
കുവൈത്തിൽ നിന്നും ഡൽഹിയിലേക്ക് പറന്ന ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കി. വിമാനത്തിനുള്ളിൽ നിന്ന് ബോംബ് ഉണ്ടെന്നാരോപിക്കുന്ന കുറിപ്പ് കണ്ടെത്തിയതാണ് പരിഭ്രാന്തി പരത്തിയത്. വെള്ളിയാഴ്ച രാവിലെ 6.40ഓടെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ ഇറക്കിയ വിമാനത്തിൽ 180 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ഒരു യാത്രക്കാരൻ കണ്ടെത്തിയ കുറിപ്പ് വിമാന ജീവനക്കാരെ അറിയിച്ചതോടെയാണ് പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് അടിയന്തര ലാൻഡിംഗിന് അനുമതി തേടിയത്. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയ ശേഷം ബോംബ് സ്‌ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിൽ വിശദമായ പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ല. സുരക്ഷാ ക്ലിയറൻസ് ലഭിച്ച ശേഷം വിമാനം ഡൽഹിയിലേക്ക് യാത്ര തിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.