19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 13, 2024
December 10, 2024
December 9, 2024
November 17, 2024
November 15, 2024
November 12, 2024
November 6, 2024
October 30, 2024
October 22, 2024

സിഎംആർഎല്ലിൽ നിന്നും പണം കെെപ്പറ്റൽ: എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവ്

Janayugom Webdesk
കൊച്ചി
December 8, 2023 12:37 pm

കരിമണൽ ഖനന കമ്പനിയായ സിഎംആർഎല്ലിൽനിന്നും പണം കെെപ്പറ്റിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ എതിർകക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 12 പേര്‍ക്ക് നോട്ടീസ് അയക്കാൻ ഹെെക്കോടതി നിർദേശം. എതിർകക്ഷികളെ കൂടി കേൾക്കാതെ തീരുമാനം എടുക്കാനാവില്ലെന്ന് ഹെെക്കോടതി ജഡ്ജി ജസ്റ്റിസ് കെ ബാബു വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയൻ , രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി , വീണാ വിജയൻ എന്നിവർക്ക് നോട്ടീസ് അയക്കും. ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയത് ചോദ്യം ചെയ്ത് ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. ഹർജിക്കാരനായ ഗിരീഷ് ബാബുവിന്റെ മരണത്തെ തുടർന്ന് കേസിൽ ഹെെക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരിക്കുകയാണ്.

Eng­lish Summary:notice to cm pinarayi vijayan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.