2 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025

ജിഷാവധക്കേസ്: ജയിൽ മാറ്റണമെന്ന അമീറുള്‍ ഇസ്ലാമിന്റെ ഹർജിയിൽ കേരളത്തിനും അസമിനും നോട്ടീസ്

Janayugom Webdesk
ന്യൂഡല്‍ഹി
December 5, 2022 5:57 pm

പെരുമ്പാവൂര്‍ ജിഷാവധക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേരളത്തിനും, അസമിനും ആണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. നാല് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് ഇരു സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അമീറുള്‍ ഇസ്ലാമിനെ നിലവിലെ ജയിൽചട്ടപ്രകാരം അസമിലേക്ക് മാറ്റാൻ ആകില്ലെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2014‑ലെ ജയിൽ ചട്ടങ്ങൾ കൂടി ചോദ്യം ചെയ്തുള്ള രേഖകൾ അമീറുള്‍ ഇസ്ലാം സുപ്രീം കോടതിയിൽ കൈമാറിയിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് രണ്ട് സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ചത്. വാദത്തിനിടെ കേരള ജയില്‍ ചട്ടങ്ങളെ പ്രതി ചോദ്യം ചെയ്തു. കേന്ദ്ര നിയമത്തിന് എതിരാണ് കേരളത്തിന്റെ നിയമമെന്നും തടവുപുള്ളികളുടെ ജയില്‍ മാറ്റം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതാണെന്നും അമീറുള്‍ ഇസ്ലാം പറഞ്ഞു. നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന ജിഷയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.

Eng­lish Sum­ma­ry: Notice to Ker­ala and Assam on Ameerul Islam’s petition
You may also like this video

YouTube video player

TOP NEWS

April 2, 2025
April 2, 2025
April 2, 2025
April 1, 2025
April 1, 2025
April 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.