7 January 2026, Wednesday

Related news

December 23, 2025
December 16, 2025
December 15, 2025
December 12, 2025
December 11, 2025
December 10, 2025
November 21, 2025
November 19, 2025
November 15, 2025
November 8, 2025

വീടൊഴിയണം: രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കി

Janayugom Webdesk
ന്യൂഡല്‍ഹി
March 27, 2023 7:19 pm

എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ രാഹുല്‍ ഗാന്ധിക്ക് ഔദ്യോഗിക വസതിയൊഴിയാന്‍ നോട്ടീസ് നല്‍കി. ഏപ്രില്‍ 22നകം ലൂട്ടിയെന്‍സിലുള്ള ഔദ്യോഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ലോക് സഭാ ഹൗസിങ് കമ്മിറ്റിയാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ലോക് സഭാ എംപി എന്ന നിലയില്‍ 2004ലാണ് തുഗ്ലക്ക് ലെയ്നിലുള്ള ഔദ്യോഗിക വസതി രാഹുല്‍ ഗാന്ധിക്ക് അനുവദിച്ചത്. സൂറത്ത് കോടതിയുടെ വിധി വന്നതിനുപിന്നാലെ മാര്‍ച്ച് 23നാണ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയത്. 

Eng­lish Sum­ma­ry: Notice to vacate house: Rahul Gandhi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.