ഔദ്യോഗിക വസതി ഒഴിയാന്‍ ആവശ്യപ്പെട്ട് ലോക്സഭാഗത്വം റദ്ദാക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയത്രയ്ക്ക് വീണ്ടും നോട്ടീസ്.സ്വമേധയാ വസതി ഒഴിഞ്ഞില്ലെങ്കില്‍ ബലം പ്രയോഗിക്കേണ്ടി വരുമെന്ന മുന്നറിയിപ്പോടെയാണ് ഭവന നിര്‍മ്മാണ‑നഗര കാര്യാലയ വകുപ്പിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സ് പുതിയ നോട്ടീസ് നല്‍കിയത്.
ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ടതിന് ശേഷം സർക്കാർ ബംഗ്ലാവ് ഒഴിയണമെന്നാവശ്യപ്പെട്ട് മൊയ്ത്രയ്ക്ക് കേന്ദ്രം നോട്ടീസ് അയച്ചിരുന്നു. താമസം ഒഴിയാൻ മൊയ്ത്ര ഇതുവരെ തയ്യാറായിട്ടില്ല. വസതി ഒഴിഞ്ഞുകൊടുക്കണമെന്ന നോട്ടീസിനെതിരെ മഹുവ മൊയ്ത്ര നൽകിയ ഹർജി നേരത്തെ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഡിസംബർ 11‑നാണ് വസതി ഒഴിഞ്ഞു കൊടുക്കണമെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് മഹുവയ്ക്ക് നോട്ടീസ് അയച്ചത്.
English Summary:
Notice to vacate Mohua Moitra official residence
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.