20 February 2026, Friday

Related news

February 18, 2026
February 18, 2026
February 17, 2026
February 6, 2026
February 1, 2026
January 31, 2026
January 31, 2026
January 29, 2026
January 27, 2026
January 24, 2026

കുപ്രസിദ്ധ മോഷ്ട്ടാവ് ബണ്ടി ചോർ തിരുവനന്തപുരത്ത് കരുതൽ തടങ്കലിൽ

Janayugom Webdesk
തിരുവനന്തപുരം
November 26, 2025 11:49 am

കുപ്രസിദ്ധ മോഷ്ട്ടാവ് ബണ്ടി ചോർ തിരുവനന്തപുരത്ത് കരുതൽ തടങ്കലിൽ. റെയിൽവേ പൊലീസിന്റെ കരുതൽ തടങ്കലിലാണ് ഇയാളുള്ളത്. ഇന്നലെ രാത്രിയാണ് തമ്പാനൂർ റെയിൽവേ സ്റ്റേഷനില്‍ എത്തിയിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ഇയാളെ ചോദ്യം ചെയ്തുവെന്നും പരസ്പര വിരുദ്ധമായിയാണ് ഉത്തരങ്ങള്‍ നല്‍കുന്നതെന്നും പൊലീസ് പറഞ്ഞു.  ബണ്ടി ചോറിന്റെ മാനസിക നില പരിശോധിക്കാനും റെയിൽവേ പൊലീസ് തയ്യാറെടുക്കുകയാണ്. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചാകും പരിശോധന നടത്തുക. 

700 ൽ പരം മോഷണക്കേസുകളിലാണ് പ്രതിയാണ് ബണ്ടി ചോർ. ഇയാളെ കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് റെയിൽവെ പൊലീസ് കസ്റ്റഡ‍ിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. സംശയാസ്പദമായി ഒന്നുമില്ലെന്നും അതിനാലാണ് വിശദമായ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചതെന്നുമാണ് എറണാകുളം സൗത്ത് റെയിൽവെ പൊലീസ് അറിയിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.