19 January 2026, Monday

ദ്യോക്കോ 100

Janayugom Webdesk
മെല്‍ബണ്‍
January 19, 2026 10:29 pm

ചരിത്ര നേട്ടം ലക്ഷ്യം വച്ചിറങ്ങിയ നൊവാക് ദ്യോക്കോവിച്ച് ഓസ്ട്രേലിയന്‍ ഓപ്പണില്‍ 100-ാം ജയം സ്വന്തമാക്കി. പുരുഷ സിംഗിള്‍സില്‍ സ്പാനിഷ് താരം പെഡ്രോ മാര്‍ട്ടിനസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് 10 തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാ­മ്പ്യനായ സെര്‍ബിയയുടെ ദ്യോ­ക്കോ­വിച്ച് പരാജയപ്പെടുത്തിയത്. സ്കോ­ര്‍ 6–3, 6–2, 6–2. കാസ്‌പര്‍ റൂഡ്, ഡാനില്‍ മെദ്‌വദേവ്, അലക്സ് ഡി മിനൗര്‍, ആന്ദ്രെ റുബ്ലെവ്, ടോമി പോള്‍ എന്നിവര്‍ക്ക് ആദ്യ റൗണ്ടില്‍ ജയം. ഇറ്റാലിയന്‍ താരം മാറ്റിയ ബെലൂചിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് റൂഡ് തോല്പിച്ചത്. സ്കോര്‍ 6–1, 6–2, 6–4.

നെതര്‍ലന്‍ഡ്സിന്റെ ജെസ്പര്‍ ഡി യോങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് റഷ്യയുടെ ഡാനില്‍ മെദ്‌വദേവ് തോല്പിച്ചത്. സ്കോര്‍ 7–5, 6–2, 7–6. യുഎസിന്റെ മക്കെന്‍സി മക്ഡൊണാള്‍ഡിനെ മറികടന്നാണ് ഓസ്ട്രേലിയയുടെ അലക്സ് ഡി മിനൗര്‍ അടുത്ത റൗണ്ടിലേക്ക് കടന്നത്. അനായാസ ജയമാണ് അലക്സ് സ്വന്തമാക്കിയത്. സ്കോര്‍ 6–2, 6–2, 6–3. ഇറ്റാലിയന്‍ താരം മാറ്റിയോ അര്‍നാള്‍ഡിക്കെതിരെ 6–4, 6–2, 6–3 എന്ന സ്കോറിനാണ് ആന്ദ്രെ റുബ്ലെവിന്റെ ജയം. യുഎസ് താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ പോരാട്ടത്തില്‍ അലക്സാണ്ടര്‍ കൊവാസെവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ടോമി പോള്‍ പരാജയപ്പെടുത്തിയത്. വനിതാ സിംഗിള്‍സില്‍ പോളണ്ട് താരം ഇഗ സ്വിയാടെക്ക് ചൈനീസ് താരം യുയി യുവാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തി.

ആദ്യ സെറ്റില്‍ ചൈനീസ് താരം കടുത്ത വെല്ലുവിളി ഉയര്‍ത്തി. എന്നാല്‍ 7–6ന് ഇഗ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ 6–3നാണ് പോളണ്ട് താരത്തിന്റെ വിജയം. യുഎസ് താരങ്ങളാണ് കൊക്കോ ഗൗഫും ജെസീക്ക പെഗ്യൂളയും അമാന്റ അനിസിമോവയും രണ്ടാം റൗണ്ടില്‍ കടന്നു. ഉസ്ബെക്കിസ്ഥാന്റെ കമില്ല രഖിമോവയെ 6–2, 6–3 എന്ന സ്കോറിനാണ് ഗൗഫ് ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തിയത്. റഷ്യയുടെ അനസ്തേഷ്യ സക്കറോവയെ അനായാസമാണ് പെഗ്യൂള വീഴ്ത്തിയത്. സ്കോര്‍ 6–2, 6–1. സ്വിസ് താരം സിമോണ വാള്‍ട്ടറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് അമാന്റ രണ്ടാം റൗണ്ടില്‍ കടന്നത്. സ്കോര്‍ 6–3, 6–2.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.