28 December 2025, Sunday

ഇനി ഫുഡ് ഡെലിവറി ചെയ്യാന്‍ എഐ നായ്ക്കള്‍

Janayugom Webdesk
August 28, 2025 6:49 pm

ഡെലിവറി രംഗത്ത് ഹുമനോയ്ഡ് റോബോട്ടുകളെ ഉപയോഗിക്കാൻ ആമസോൺ ഉൾപ്പെടെയുള്ള കമ്പനികൾ പണിപ്പുരയിൽ ആണെന്ന വാർത്ത ഇതിനോടകം നമ്മൾ അറിഞ്ഞതാണ്. എന്നാൽ ഒരു നഗരത്തിൽ നിലവിൽ ഫുഡ് ഡെലിവറി ചെയ്യുന്നത് എ.ഐ റോബോ നായകൾ ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ‍? എന്നാൽ ഫുഡ് ഡെലിവറി ചെയ്യുന്ന എ.ഐ റോബോ ഡോഗുകൾ ലോക ശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ടിരിക്കുകയാണ്.
ഡച്ച് മൾട്ടിനാഷണൽ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ ജസ്റ്റ് ഈറ്റ് ടേക്ക് അവേ.കോം, സ്വിസ് റോബോട്ടിക്സ് കമ്പനിയായ ആർ.ഐ.വി.ആറുമായി സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ സംവിധാനം പരീക്ഷണഘട്ടത്തിലാണ്. എ.ഐ പവർഡ് റോബോ ഡെലിവറി ഡോഗ്സ് ഫോർ ലെഗ്ഗിംഗ് മെഷീനുകൾ ആണിത്. ഇപ്പോൾ സ്വിസ് പ്രാദേശിക റസ്റ്റോറന്‍റായ സെക്കിസ് വേൾഡിൽ ഫാസ്റ്റ് ഫുഡ് ഡെലിവറി ചെയ്യുന്നത് ഇവയാണ്.
യൂറോ ന്യൂസിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച് ഇവയിൽ ഫിസിക്കൽ എ.ഐ ആണ് സജ്ജീകരിച്ചിരിക്കുന്നത്. എളുപ്പത്തിൽ പടികൾ കയറുക, മാലിന്യക്കൂമ്പാരങ്ങൾ പോലുള്ള തടസ്സങ്ങളിലൂടെ സഞ്ചരിക്കുക, വാഹനങ്ങൾ, കാൽനടയാത്രക്കാർ, എന്നിവർക്കിടയിലൂടെ സുരക്ഷിതമായി സഞ്ചരിക്കുക, മണിക്കൂറിൽ 15 കിലോമീറ്റർ വരെ വേഗതയിൽ ഇവക്ക് നടക്കാൻ കഴിയും. റോബോട്ടിക് നായകളെ എത്ര ദൂരെയാണെങ്കിലും നിയന്ത്രിക്കാൻ കഴിയുമെനന്തിനാൽ തിരക്കേറിയ നഗരങ്ങളിലും ഇവയുടെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കുന്നു. ഭാവിയിൽ പലചരക്ക് സാധനങ്ങൾ, പാഴ്സലുകൾ, പാക്കേജുകൾ എന്നിവ വിതരണം ചെയ്യുന്നതിനായി ഇവയുടെ ഉപയോഗം വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വർഷം അവസാനത്തോടെ മറ്റ് യൂറോപ്യൻ നഗരങ്ങളിലും ഇത്തരം കൂടുതൽ റോബോട്ടുകളെ വിന്യസിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.