
രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി, യു പി ഐ ഇടപാടുകളിൽ ബയോമെട്രിക് ഓതന്റിക്കേഷൻ സംവിധാനം നാളെ (ബുധനാഴ്ച) മുതൽ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. നിലവിലുള്ള പിൻ വെരിഫിക്കേഷന് പകരമായി, ഉപയോക്താക്കൾക്ക് മുഖം തിരിച്ചറിയൽ, വിരലടയാളം) എന്നിവ ഉപയോഗിച്ച് ഇനിമുതൽ പണമിടപാടുകൾ പൂർത്തിയാക്കാം.
പുതിയ സംവിധാനം ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനും വേഗത്തിലാക്കാനും സഹായിക്കും. യു പി ഐ പിൻ ഓർത്തുവെക്കുന്നതിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ഇതുവഴി സാധിക്കും.
യു പി ഐ സംവിധാനം നിയന്ത്രിക്കുന്ന നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ആണ് ഈ പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. മുംബൈയിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ ഈ ബയോമെട്രിക് സംവിധാനം പ്രദർശിപ്പിക്കാൻ പദ്ധതിയുണ്ടെന്നാണ് വിവരം. അതേസമയം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 2026 ഏപ്രിൽ 1 മുതൽ രാജ്യത്തെ എല്ലാ ഡിജിറ്റൽ ഇടപാടുകൾക്കും ടു-ഫാക്ടർ ഓതന്റിഫിക്കേഷൻ നിർബന്ധമാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.