
സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനത്തിന് ഔദ്യോഗികമായി തുടക്കമായി. റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന മണി 20/20 മിഡിൽ ഈസ്റ്റ് പരിപാടിക്കിടെ സൗദി സെൻട്രൽ ബാങ്കാണ് (സാമ) ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. സൗദിയിലെ നാഷണൽ പേയ്‌മെൻ്റ് സിസ്റ്റമായ മാഡ വഴിയാണ് ഗൂഗിൾ പേ പ്രവർത്തിക്കുക. പണരഹിത ഇടപാടുകളുടെ വിഹിതം 2025-ഓടെ 70 ശതമാനമായി ഉയർത്താൻ ലക്ഷ്യമിട്ടുള്ള സൗദി വിഷൻ 2030‑ന്റെ ഭാഗമാണ് ഈ നീക്കം. രാജ്യത്തിൻ്റെ സാമ്പത്തിക മേഖല വികസിപ്പിക്കാനും ഡിജിറ്റൽ പേയ്‌മെൻ്റ് സംവിധാനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.