22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 4, 2024
November 27, 2024
November 25, 2024
November 22, 2024
November 10, 2024
November 8, 2024
November 6, 2024
November 5, 2024
November 3, 2024

ഉച്ചഭാഷിണി അനുമതിക്ക് അപേക്ഷിക്കാന്‍ ഇനി പൊലീസിന്റെ ‘പോല്‍ ആപ്പ്’

Janayugom Webdesk
തിരുവനന്തപുരം
August 27, 2024 7:10 pm

ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുമതിക്കായുള്ള അപേക്ഷ നൽകാൻ ഇനി മുതല്‍ പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങേണ്ടതില്ല. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ ‘പോൽ ആപ്പ്’ വഴിയോ ‘തുണ’ വെബ്സൈറ്റ് വഴിയോ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. ഇതിനായി ആദ്യം പോൽ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തശേഷം അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. തുടർന്ന് ആപ്പിലെ ‘മൈക്ക് സാങ്ഷന്‍ രജിസ്ട്രേഷന്‍’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ആവശ്യപ്പെടുന്ന വിവരങ്ങൾ പൂരിപ്പിച്ചു നൽകണം.

അപേക്ഷകന്റെ വിവരങ്ങൾ, മൈക്ക് ഓപ്പറേറ്ററുടെ ലൈസൻസ്, തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ആണെങ്കിൽ റിട്ടേണിങ് ഓഫിസറുടെ സർട്ടിഫിക്കറ്റ്, വാഹനത്തിനാണെങ്കിൽ റൂട്ട്, വാഹനത്തിന്റെ വിവരങ്ങൾ തുടങ്ങിയവ അപ്‌ലോഡ് ചെയ്യണം. സാധാരണ ആവശ്യങ്ങൾക്ക് 365 രൂപയും വാഹനത്തിൽ ഉച്ചഭാഷിണി ഘടിപ്പിക്കുന്നതിനാണെങ്കിൽ 610 രൂപയും ഓൺലൈൻ വഴി ഫീസ് അടയ്ക്കാം. തുണ വെബ്സൈറ്റ് വഴിയും സമാന രീതിയില്‍ അപേക്ഷ നല്‍കാം. സാധാരണ അപേക്ഷകൾ സ്ഥലത്തെ അസിസ്റ്റന്റ് കമ്മിഷണർ/ഡിവൈഎസ്‍പി ഓഫിസുകളിലേക്കും വാഹനത്തിലേക്ക് ഉള്ളതാണെങ്കിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫിസുകളിലേക്കും കൈമാറ്റം ചെയ്യപ്പെടും. അവിടെ നിന്നുള്ള തുടർ അന്വേഷണങ്ങൾക്ക് ശേഷം അനുമതി ലഭിച്ചാൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.