17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 7, 2024
October 29, 2024
October 1, 2024
September 25, 2024
September 25, 2024
September 23, 2024
September 20, 2024
September 17, 2024
September 8, 2024
September 7, 2024

ത്രില്ലർ സിനിമകളിലേക്കൊരു മുതല്‍കൂട്ടാകാന്‍ ഇനി ഉത്തരം

Janayugom Webdesk
കൊച്ചി
October 3, 2022 3:21 pm

ജിത്തു ജോസഫിന്റെ ചീഫ് ആസോസിറ്റായി വർഷങ്ങളായി വർക്ക് ചെയ്ത സുധീഷ് രാമചന്ദ്രൻ ആദ്യമായി ഇൻഡിപെൻഡൻഡ് സംവിധായകനായി ഒരുക്കുന്ന ‘ഇനി ഉത്തരം’ ഒക്ടോബർ ഏഴിന് റിലീസിന് ഒരുങ്ങുന്നു. മികച്ച നടിയ്ക്കുള്ള അവാർഡ് നേടിയ അപർണ ബാലമുരളി പ്രധാന വേഷത്തിൽ എത്തുന്നുവെന്നാണ് ഇനി ഉത്തരത്തിന്റെ പ്രധാന ആകർഷണം. സുധ കൊങ്കര സംവിധാനം ചെയ്ത സൂര്യ ചിത്രം സുരരെ പൊട്രൂവിലെ അഭിനയ മികവിനാണ് അപർണയെ തേടി ദേശീയ പുരസ്കാരം എത്തിയത്. സ്ത്രീ കേന്ദ്രികൃത ചിത്രമായി ഒരുങ്ങുന്ന ഇനി ഉത്തരം തികഞ്ഞ സസ്പെൻസ് ത്രില്ലർ സിനിമയായിരിക്കും. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രഞ്ജിത്ത് ‑ഉണ്ണി എന്ന ഇരട്ട തിരക്കഥകൃത്തുകളാണ്. 

നേരത്തെ പുറത്തു വിട്ട ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറുകളും ഏറെ ശ്രദ്ധേയമായിരുന്നു. സസ്പെൻസ് നിറച്ച ഇനി ഉത്തരത്തിന്റെ ട്രെയിലറിന് നിറഞ്ഞ സ്വീകാര്യതയാണ് ലഭിച്ചത്. അപർണ അവതരിപ്പിക്കുന്ന ജാനകി എന്ന കഥാപാത്രം കാട്ടിനകത്തെ ഒരു പോലീസ് സ്റ്റേഷനിൽ വന്ന് തന്നൊരാളെ കൊന്നു കുഴിച്ചുമൂടി എന്ന് പറഞ്ഞാണ് ട്രെയിലർ തുടങ്ങുന്നത്. ജാനകി പറഞ്ഞ കഥകളിലൂടെ മുന്നോട്ട് പോകുന്ന കഥയിൽ മറ്റു ചില വഴികളിലേക്ക് കൂടി സിനിമ എത്തുന്നുവെന്ന് ട്രെയിലറിൽ സൂചന നൽകുന്നുണ്ട്. ചിത്രത്തിൽ അപർണയുടെ നായകനായി എത്തുന്നത് സിദ്ധാർഥ് മേനോനാണ്. എല്ലാ ഉത്തരത്തിനും ഓരോ ചോദ്യം ഉണ്ടാകുമെന്ന ടാഗ് ലൈൻ പോലെ നിറയെ ആകാംഷ ഉളവാക്കുന്ന സീനുകളാണ് ചിത്രത്തിന്റെ ട്രെയിലറിലും കാണാൻ സാധിക്കുന്നത്. 

‘കൂട്ടത്തിന് ബുദ്ധിയില്ല സാറെ തനിയെ ചിന്തിക്കുന്നവനാണ് ബുദ്ധി’, ‘ചിലപ്പോൾ സത്യങ്ങളെക്കാളും തെളിവിനാണ് വില’ തുടങ്ങി ഒട്ടേറെ രോമാഞ്ചം കൊള്ളുന്ന ഡയലോഗുകൾ പറയുന്ന അപർണയുടെ കഥാപാത്രത്തെ ട്രെയിലറിൽ കാണുമ്പോൾ ഇത് അപർണ ബാലമുരളിയുടെ മലയാളത്തിലെ ശക്തമായ കഥാപാത്രമായിരിക്കുമെന്ന് സൂചന നൽകുന്നുണ്ട്. ചിത്രം ഒക്ടോബർ റിലീസായി തിയേറ്ററുകളിൽ എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കളായി എത്തുന്നത്. ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹൃദയത്തിലൂടെ മലയാളികളുടെ മനം കവർന്ന ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം പകരും. 

എ ആൻഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു. പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ്- H20 സ്പെൽ, എഡിറ്റിംഗ് ജിതിൻ ഡി കെ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ, സ്റ്റിൽസ് ജെഫിൻ ബിജോയ്, പരസ്യകല ജോസ് ഡോമനിക്, ഡിജിറ്റൽ പിആർഒ- വൈശാഖ് സി വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ.

Eng­lish sum­ma­ry; Now the answer is to become an addi­tion to thriller films

You may also like this video;

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.