7 December 2025, Sunday

Related news

December 6, 2025
November 28, 2025
November 20, 2025
November 19, 2025
November 16, 2025
October 28, 2025
December 11, 2024
December 6, 2024
November 29, 2024

ഇനി ലോകകപ്പ് എല്ലാ വർഷവും; നിർണായക തീരുമാനവുമായി ഫിഫ!

Janayugom Webdesk
ദോ​ഹ
November 28, 2025 11:45 am

ഖത്തറിൽ സമാപിച്ച അണ്ടർ 17 ഫിഫ ലോകകപ്പിന്റെ 20-ാം എഡിഷനിൽ പോർച്ചുഗൽ ചരിത്ര വിജയം സ്വന്തമാക്കി. നിർണായകമായ ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് പറങ്കിപ്പട ഓസ്ട്രിയയെ തകർത്താണ് ചരിത്രത്തിലെ ആദ്യത്തെ അണ്ടർ 17 ഫുട്ബോൾ ലോകകപ്പ് കിരീടം നേടിയത്. മത്സരത്തിന്റെ 32-ാം മിനിറ്റിൽ അനിസ്യോ കബ്രാൽ നേടിയ ഗോളാണ് പോർച്ചുഗലിനെ ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്. ഈ ലോകകപ്പിൽ ഏഴ് ഗോളുകളുമായി കബ്രാൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. 

ലോകകപ്പിൽ ഓസ്ട്രിയയുടെ ജോഹന്നാസ് മോസർ ആറ് ഗോളുകളുമായി ഗോൾഡൻ ബോൾ ജേതാവായി. ഓസ്ട്രിയൻ മുന്നേറ്റങ്ങളോടെയാണ് ഫൈനൽ തുടങ്ങിയതെങ്കിലും, പോർച്ചുഗൽ പ്രതിരോധം ശക്തമായിരുന്നു. 81-ാം മിനിറ്റിൽ ഓസ്ട്രിയൻ താരത്തിന്റെ തകർപ്പൻ ഹെഡ്ഡറും 85-ാം മിനിറ്റിൽ സബ്‌സ്റ്റിറ്റ്യൂട്ട് താരത്തിന്റെ ഷോട്ട് പോസ്റ്റിന്റെ മൂലയിൽ തട്ടിത്തെറിച്ചതും നിർഭാഗ്യകരമായി. 

നിലവിൽ ഓരോ രണ്ടു വർഷം കൂടുമ്പോഴും നടക്കുന്ന ലോകകപ്പ്, ഇനി മുതൽ എല്ലാ വർഷവും നടത്താനാണ് ഫിഫയുടെ തീരുമാനം. 2025, 2026, 2027, 2028, 2029 എന്നീ വർഷങ്ങളിൽ കൂടി ലോകകപ്പ് നടത്താനും 2029 വരെ ഖത്തർ തന്നെ ടൂർണമെന്റിന് ആതിഥേയരാകാനും ഫിഫ തീരുമാനിച്ചു. ഫിഫയുടെ ദീർഘകാല യൂത്ത് ഫുട്ബോൾ വിപുലീകരണ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നിർണായക തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.