21 January 2026, Wednesday

Related news

January 21, 2026
January 18, 2026
January 2, 2026
October 18, 2025
October 1, 2025
September 30, 2025
September 29, 2025
September 28, 2025
September 27, 2025
September 26, 2025

വാവര് സ്വാമിയാണെന്നും തീവ്രവാദിയായി കാണാന്‍ കഴിയില്ലെന്നും എന്‍എസ്എസ്

Janayugom Webdesk
ചങ്ങനാശേരി
September 24, 2025 3:20 pm

വാവര് സ്വാമിയാണെന്നും തീവ്രവാദിയാണെന്ന് അഭിപ്രായം എന്‍എസ് എസിന് ഇല്ലെന്നു ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. വാവര് സ്വാമിയെ ഇന്നോ, ഇന്നലെയോ അല്ല ആദരിക്കുന്നതെന്നും ശബരിമല ഉണ്ടായകാലം മുതല്‍ സ്വാമിയെ ആദരിക്കുന്നുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എല്ലാ ഭക്തരും അദ്ദേഹത്തെ ആദരിക്കുന്നുണ്ട്. അദ്ദേഹത്തെ ആക്ഷേപിച്ചു നടത്തിയ പരാമര്‍ശങ്ങള്‍ ശരിയല്ലെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.പന്തളത്ത് ഹൈന്ദവ സംഘടനകള്‍ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിലായിരുന്നു ശ്രീരാമദാസമിഷന്‍ ചുമതലക്കാരന്‍ ശാന്താനന്ദ മഹര്‍ഷിയുടെ വര്‍ഗീയ പരാമര്‍ശം.

വാവര്‍ തീവ്രവാദിയാണെന്നും മുസ്‌ലിം ആക്രമണകാരിയാണെന്നുമായിരുന്നു ശാന്താനന്ദ മഹര്‍ഷിയുടെ പരാമര്‍ശം. അയ്യപ്പനെ ആക്രമിച്ച് തോല്‍പ്പിക്കാന്‍ എത്തിയ ആളാണ് വാവരെന്നും ശാന്താനന്ദ മഹര്‍ഷി പറഞ്ഞു. വാവര്‍ ചരിത്രം തെറ്റാണ്. വാപുരന്‍ അഥവാ ശിവന്റെ ഭൂതം എന്നതാണ് ശരി. ഭക്തര്‍ക്ക് വാപുര സ്വാമിയുടെ നടയില്‍ തേങ്ങയടിച്ച് അയ്യപ്പനെ ദര്‍ശിക്കാനുള്ള അവസരം ഉണ്ടാകണം. അതിനുവേണ്ടിയാണ് എരുമേലിയില്‍ വാപുര സ്വാമി ക്ഷേത്രം ഉയരുന്നതെന്നും ശാന്താനന്ദ മഹര്‍ഷി പറഞ്ഞിരുന്നു. ഇതിനതിരെയാണ് സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടന്നത് വിശ്വാസികള്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

സര്‍ക്കാരില്‍ പൂര്‍ണമായും വിശ്വസിക്കുന്നുവെന്നും സര്‍ക്കാരിന് മാത്രമാണ് ശബരിമല വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുകയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ആര് എന്തെല്ലാം തീരുമാനമെടുത്താലും അവസാന തീരുമാനം സര്‍ക്കാരിന്റേതാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.സര്‍ക്കാരിനെ ഞങ്ങള്‍ വിശ്വസിക്കുന്നു. സ്ത്രീ പ്രവേശനം മാത്രമല്ല, പല ആചാരങ്ങളും നിലനിര്‍ത്തി പോകണം, അതാണ് എന്‍എസ്എസിന്റെ ആവശ്യം’, അദ്ദേഹം പറഞ്ഞു. ബദല്‍ അയ്യപ്പ സംഗമത്തില്‍ പ്രതിനിധിയെ അയക്കാത്തതിനെ കുറിച്ചും സുകുമാരന്‍ നായര്‍ പ്രതികരിച്ചു. എത്രപേര്‍ പങ്കെടുത്തു എന്നതിലല്ല കാര്യമെന്നും ഒരു അയ്യപ്പ സംഗമം നടന്നത് പമ്പയില്‍ വച്ചും മറ്റൊന്ന് പന്തളത്ത് വച്ചുമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ആ വ്യത്യാസം രണ്ട് സംഗമങ്ങള്‍ക്കുണ്ടെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.