7 December 2025, Sunday

Related news

December 5, 2025
December 3, 2025
December 2, 2025
November 28, 2025
November 26, 2025
November 20, 2025
November 11, 2025
October 28, 2025
October 25, 2025
October 25, 2025

ആണവ ഭീഷണി വിലപ്പോകില്ല: പ്രധാനമന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
May 12, 2025 10:40 pm

പാകിസ്ഥാന്റെ ആണവ ഭീഷണി ഇന്ത്യക്കുമേല്‍ വിലപ്പോകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തീവ്രവാദികളെയും അവര്‍ക്ക് പിന്തുണ നല്‍കുന്നവരുടെയും വേരറുക്കല്‍ ഇന്ത്യന്‍ നയമാണെന്നും രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാന്‍ ഭീഷണികള്‍ക്ക് ഇന്ത്യ പുല്ലുവില പോലും നല്‍കുന്നില്ല. സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ക്കാന്‍ നിര്‍ബന്ധിതമാക്കിയ തീവ്രവാദികള്‍ക്ക് ഉചിതമായ മറുപടി നല്‍കാന്‍ ഇന്ത്യക്കായി. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയവും അതിന് സേനകള്‍ നല്‍കിയ സംഭാവനകളും എടുത്തു പറഞ്ഞ പ്രധാനമന്ത്രി അവര്‍ക്ക് സല്യൂട്ട് നല്‍കാനും മറന്നില്ല. പ്രതിരോധ നടപടികള്‍ക്ക് രാജ്യത്തെ ജനങ്ങളും പ്രതിപക്ഷവും നല്‍കിയ പിന്തുണയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 

തീവ്രവാദവും സന്ധി സംഭാഷണങ്ങളും ഒരുമിച്ച് പോകില്ല. വെള്ളവും രക്തവും ഒരുമിച്ച് ഒഴുക്കാനുമാകില്ല. സിന്ധു നദീജല കരാര്‍ റദ്ദാക്കിയ തീരുമാനത്തില്‍ നിന്നും യാതൊരു കാരണവശാലും പിന്നോട്ടില്ലെന്ന സൂചനയും പ്രധാനമന്ത്രിയുടെ വാക്കുകളിലുണ്ടായി. ഐക്യമാണ് നമ്മുടെ ശക്തി. തീവ്രവാദത്തോടും അവര്‍ക്ക് പിന്തുണ നല്‍കുന്നവരോടും സഹിഷ്ണുതയുടെ പാത വെടിഞ്ഞ് ശക്തമായ പോരാട്ടം നടത്തുമെന്ന് മോഡി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.