23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

ട്രെയിനിൽ നഗ്നതാ പ്രദർശനം; വിമുക്തഭടൻ അറസ്റ്റിൽ

Janayugom Webdesk
കഴക്കൂട്ടം
July 12, 2023 8:48 am

ട്രെയിനിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ സ്ഥിരമായി നഗ്നതാ പ്രദർശനം നടത്തിവന്ന വിമുക്തഭടനെ യാത്രക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി. ശ്രീകാര്യം ഇടവക്കാട് സ്വദേശി സുരേഷ് കുമാർ (57) ആണ് പിടിയിലായത്. ട്രെയിനിലെ ബാത്ത് റൂമിന്റെ ഗ്ലാസ് ഇളക്കി മാറ്റി പ്ലാറ്റ്ഫോമിലുള്ള സ്ത്രീകൾക്കും സ്കൂൾ കുട്ടികൾക്കും നേരെ നഗ്നതാ പ്രദർശനം നടത്തിവന്നയാളാണ് ഇയാൾ. സ്ഥിരമായി ഈ പ്രവൃത്തി ചെയ്ത വരുന്നതിനിടയിലാണു് ഇയാളെ പിടികൂടാൻ യാത്രക്കാരും നാട്ടുകാരും തീരുമാനിച്ചത്.

ട്രെയിൻ നിർത്തുന്ന സമയം ഇയാൾ സ്ഥിരമായി അശ്ലീല പ്രവർത്തികള്‍ ചെയ്യുന്നതായി ചൂണ്ടിക്കാട്ടി ചിറയിൻകീഴ് പൊലീസിലും റെയിൽവേ പൊലീസിലും ചിറയിൻകീഴിലെ സ്കൂൾ അധികൃതർ നേരത്തെ പരാതി നൽകിയിരുന്നു. ഇ­ന്നലെയും സു­രേഷ് നഗ്നതാപ്രദർശനം നടത്തിയിരുന്നു. ഇതറിഞ്ഞ സ്കൂൾ അധികൃതരും യാത്രക്കാരും ചിറയിൻകീഴ് മുതൽ ഇയാളെ നിരീക്ഷിച്ച് തടഞ്ഞുവച്ചതിനുശേഷം തൊട്ടടുത്ത സ്റ്റേഷനായ കഴക്കൂട്ടത്ത് ട്രെയിൻ നിർത്തിയപ്പോൾ പൊലീസിന് കൈമാറുകയായിരുന്നു. ട്രെയിൻ സ്റ്റേഷനുകളിലെത്തുമ്പോഴാണ് ഇയാൾ ബാത്ത്റൂം വിൻഡോ വഴി നഗ്നതാ പ്രദർശനം നടത്തുന്നത്. സ്ക്രൂഡ്രൈവർ ഉപയോഗിച്ചാണ് ബാത്ത്റൂമിന്റെ ഗ്ലാസ് ഇളക്കി മാറ്റുന്നത്.

Eng­lish Sum­ma­ry: Nudi­ty show on train; arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.