8 January 2026, Thursday

Related news

January 6, 2026
January 6, 2026
January 6, 2026
January 5, 2026
January 5, 2026
January 5, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025

നൂഹ് വര്‍ഗീയ സംഘര്‍ഷം; ഗോരക്ഷാസേനാ നേതാവ് മോനു മനേസര്‍ അറസ്റ്റില്‍

Janayugom Webdesk
നൂഹ്
September 12, 2023 7:53 pm

നൂഹിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ ഗോരക്ഷാസേനാ നേതാവും ബജ്റംഗ്ദല്‍ പ്രവര്‍ത്തകനുമായ മോനു മനേസര്‍ അറസ്റ്റില്‍. ജൂലൈയില്‍ നൂഹില്‍ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളിലേക്ക് നയിച്ച വിഎച്ച്പി യാത്രയുടെ ഭാഗമായി പ്രകോപനം സൃഷ്ടിച്ചതിന് ഹരിയാന പൊലീസാണ് അറസ്റ്റ് ചെയ്തത്. 

രാജസ്ഥാന്‍ സ്വദേശികളായ നാസിര്‍, ജുനൈദ് എന്നീ യുവാക്കളെ ഹരിയാനയിലേക്ക് തട്ടിക്കൊണ്ടുപോയി കത്തിച്ചുകൊന്ന കേസിലും പിടികിട്ടാപുള്ളിയാണ് മോനു മനേസര്‍. രാജസ്ഥാന്‍ പൊലീസ് ആണ് മനേസറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുന്നതായി ആരോപണമുണ്ടായിരുന്നു.

Eng­lish Summary:Nuh com­mu­nal con­flict; Gorak­sha Sena leader Monu Mane­sar arrested
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.