
നുഹ് ജില്ലയിലെ അക്രമണങ്ങളുമായി ബന്ധപ്പെട്ട് ബജ്റംഗ്ദൾ നേതാവ് രാജ് കുമാറിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് ഫരീദാബാദിലെ വീട്ടിൽ നിന്നാണ് ഹിന്ദുത്വ നേതാവായ ബിട്ടു ബജ്റംഗി എന്നറിയപ്പെടുന്ന രാജ് കുമാര്‍ നുഹ് പൊലീസിന്റെ സിഐഎ സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച സദർ നുഹ് പൊലീസ് സ്റ്റേഷനിൽ എഎസ്പി ഉഷാ കുന്ദുവിന്റെ പരാതിയിലാണ് ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
ജൂലൈ 31 ന് രാവിലെ പോസ്റ്റ് ചെയ്ത ഒരു വീഡിയോയുമായി ബന്ധപ്പെട്ട് ബജ്‌രംഗിയെ നേരത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. ഈ കേസിൽ ഐപിസി സെക്ഷൻ 295 എ പ്രകാരം ദബുവ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
അക്രമത്തിൽ നുഹിലും ഗുഡ്ഗാവിലും ആറ് പേർ കൊല്ലപ്പെട്ടു. ആറ് പേരിൽ രണ്ട് ഹോം ഗാർഡുകളും ഒരു മസ്ജിദ് ഇമാമും ഉൾപ്പെടുന്നു. അക്രമത്തെത്തുടർന്ന് പ്രായപൂർത്തിയാകാത്തവരടക്കം നൂറുകണക്കിന് മുസ്‌ലിംകളെ ഏകപക്ഷീയമായി പൊലീസ് തടവിലാക്കിയിരുന്നു.
English Summary: Nuh violence: Bajrang Dal leader Bittu Bajrangi arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.