
കഠിനംകുളം വെട്ടുതുറയിലെ കോൺവെന്റിൽ കന്യാസ്ത്രീപഠനം നടത്തുന്ന യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് തിരുപ്പൂർ സ്വദേശിനി അന്നപൂരണി(27)യാണ് മരിച്ചത്. കോൺവെന്റിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. രാവിലെ പ്രാർഥനയ്ക്ക് വരാത്തതിനെത്തുടർന്ന് കൂടെയുള്ളവർ നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ യുവതിയെ കണ്ടത്. മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. തനിക്ക് കന്യാസ്ത്രീയാകാൻ യോഗ്യതയില്ലെന്നും അതുകൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരിക്കുന്നത്.
വെട്ടുതുറ റോസ്മിനിയൻസ് ഔവർ ലേഡി കോൺവെന്റിലെ അന്തേവാസിയായിരുന്നു. ഒരു വർഷം മുൻപാണ് അന്നപൂരണി കോൺവെന്റിലെത്തിയത്. പഠനത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ സാമൂഹിക സേവനത്തിനു ശേഷം കഴിഞ്ഞ മാസമാണ് ഇവർ കോൺവെന്റിൽ മടങ്ങിയെത്തിയത്. മുറിയിൽ ഇവർ തനിച്ചായിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ കഠിനംകുളം പൊലീസ് മറ്റ് നടപടികൾ സ്വീകരിച്ചു.
English Sammury: nun student found hung in convent at thiruvananthapuram kadinamkulam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.