
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനത്തിനായി ഹൈക്കോതിയെ സമീപിക്കാന്‍ തീരുമാനം. നിലവിലുള്ള അഭിഭാഷകരെ മാറ്റി മുതിര്‍ന്ന അഭിഭാഷകരെ കേസ് ഏല്‍പ്പിക്കാനും ധാരണ.മനുഷ്യ കടത്ത് വകുപ്പ് ചുമത്തിയതിനാല്‍ എന്‍ഐഎകോടതിയെ സമീപിക്കാന്‍ ആയിരുന്നു ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സെഷന്‍സ് കോടതി നിര്‍ദേശിച്ചത്.
എന്നാല്‍ നിയമനടപടികള്‍ സങ്കീര്‍ണമാകും എന്നതിനാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് സന്യാസ സമൂഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. ഡല്‍ഹിയില്‍നിന്നും അഭിഭാഷകന്‍ എത്തും, എങ്കിലും ഛത്തീസ്ഗഡിലെ മുതിര്‍ന്ന അഭിഭാഷകന്‍ വഴിയാകും ജാമ്യാപേക്ഷ സമര്‍പ്പിക്കുക. അതിനിടെ പൊലീസ് ചെയ്യുന്നത് അവരുടെ ജോലിയാണെന്ന് മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ നടപടികളെ വീണ്ടും ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.