29 December 2025, Monday

Related news

December 20, 2025
November 8, 2025
November 7, 2025
October 21, 2025
October 18, 2025
July 13, 2025
April 24, 2025
April 21, 2025
March 22, 2025
March 12, 2025

യുകെയില്‍ വിനോദയാത്രക്കിടെ വെള്ളത്തില്‍ വീണ് നഴ്സ് മരിച്ചു

Janayugom Webdesk
വെയില്‍സ്
July 21, 2024 5:45 pm

യുകെയില്‍ വിനോദയാത്രക്കിടെ വെള്ളത്തില്‍ വീണുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരിയായ നഴ്സ് മരിച്ചു. മുംബൈയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമായ പ്രിയങ്ക മോഹന്‍ (29)ആണ് മരിച്ചത്. യുകെയിലെ നോര്‍ത്ത് വെയില്‍സിലാണ് അപകടമുണ്ടായത്. 

സൗത്ത്പോർട്ട് ലങ്കാഷെയര്‍ ടീച്ചിങ് ഹോസ്പിറ്റലില്‍ നഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു പ്രിയങ്ക. ഭർത്താവും പത്തനംതിട്ട സ്വദേശിയുമായ പ്രവീൺ കെ ഷാജിയാണ്, ഏക മകൾ നൈല അന്ന ഷാജി (ഒരു വയസ്സ്) എന്നിവർക്കൊപ്പം സൗത്ത്പോർട്ടിൽ താമസിച്ചത്. ജൂലൈ 13 നാണ്‌ അപകടം സംഭവിച്ചതെങ്കിലും മരണം സംബന്ധിച്ച വിവരങ്ങൾ പൊലീസിന്‍റെ അഭ്യർഥന മാനിച്ചു പുറത്ത് വിട്ടിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കിയിരിക്കുകയാണ്.

Eng­lish Sum­ma­ry: Nurse dies in UK after falling into water on excursion
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.