26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 6, 2024
January 20, 2024
May 3, 2023
February 25, 2023
February 11, 2023
January 30, 2023
January 15, 2023
January 9, 2023
January 3, 2023
January 3, 2023

ഭക്ഷ്യവിഷബാധയേറ്റ് നേഴ്‌സ് മരിച്ച സംഭവം: ഹോട്ടൽ അടിച്ചുതകർത്തു

Janayugom Webdesk
കോട്ടയം
January 3, 2023 1:05 pm

ഭക്ഷ്യ വിഷബാധയേറ്റ് നേഴ്‌സ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോട്ടയത്തെ സംക്രാന്തിയിലെ മലപ്പുറം മന്തി ഹോട്ടല്‍ അടിച്ച് തകര്‍ത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. നഗരസഭയുടെ വീഴ്ചയാണ് രശ്മിയുടെ മരണത്തിന് കാരണമെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.

മോശം ഭക്ഷണം വിളമ്പിയതിന് രണ്ടുമാസം മുന്‍പ് ആരോഗ്യവിഭാഗം ഹോട്ടലിന് നോട്ടീസ് നല്‍കിയിരുന്നു. നഗരസഭ പരിശോധനകള്‍ നടത്താതിരിക്കുന്നതാണ് മരണമുണ്ടാവാന്‍ കാരണമെന്നാരോപിച്ചായിരുന്നു ഡിവൈഎഫ്ഐ മാര്‍ച്ച്. സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് നേരത്തേയും ഭക്ഷ്യവിഷബാധയുണ്ടായിട്ടുണ്ട്.

അതേസമയം ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Nurse dies of food poi­son­ing inci­dent: dyfi protest
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.