19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024

നഴ്സിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ആംബുലന്‍സില്‍ ഉപേക്ഷിച്ചു: ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കായി തിരച്ചില്‍

Janayugom Webdesk
പട്ന
August 13, 2023 11:45 pm

നഴ്സിനെ കൂട്ടബലാത്സംഗത്തിനിരയാക്കി ആംബുലന്‍സില്‍ ഉപേക്ഷിച്ചു. ബിഹാറിലെ പട്നയിലാണ് സംഭവം. 30 വയസുകാരിയായ വിധവയായ നഴ്സാണ് ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ ക്രൂരതയ്ക്കിരയായി മരിച്ചത്. സംഭവത്തിൽ ഒരു കോംപൗണ്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ ഡോ.ജയ്പ്രകാശ് ദാസ് ഉള്‍പ്പെടെയുള്ള നാലുപേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. സംഭവത്തെ തുടർന്ന് മോത്തിഹാരിയിലെ നഴ്സിങ് ഹോം പൊലീസ് അടച്ചുപൂട്ടി.

ഡോക്‌ടറും സംഘവും ചേർന്ന് മകളെ ചതിക്കുകയായിരുന്നെന്ന് കൊല്ലപ്പെട്ട നഴ്സിന്റെ മാതാവ് പരാതിയിൽ പറയുന്നു. നഴ്സിങ് ഹോമില്‍ ജോലിക്ക് ചേര്‍ന്നതിനുപിന്നാലെ നടത്തിപ്പുകാരുള്‍പ്പെടെ നഴ്സിനെ ഉപദ്രവിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഇവര്‍ ജോലിക്ക് പിന്നീട് പോയിരുന്നില്ല. പിന്നീട് മാപ്പുപറഞ്ഞതിനെത്തുടര്‍ന്നാണ് വീണ്ടും ജോലിക്ക് പോയിത്തുടങ്ങിയതെന്നും മാതാവ് പറഞ്ഞു. ഒളിവിൽപ്പോയ പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചുവെന്നും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും മോത്തിഹാരി എസ്പി വ്യക്തമാക്കി.

Eng­lish Sum­ma­ry: Nurse gang-raped, killed and left in ambu­lance: Search for five includ­ing doctor

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.