1 January 2026, Thursday

Related news

November 14, 2025
November 3, 2025
October 24, 2025
October 20, 2025
October 17, 2025
October 13, 2025
October 2, 2025
September 28, 2025
September 28, 2025
September 27, 2025

സ്കൂളിനുള്ളില്‍ നഴ്സറി വിദ്യാര്‍ത്ഥിനികള്‍ ലൈം ഗിക പീഡനത്തിനിരയായ സംഭവം: പ്രതിഷേധം കത്തുന്നു, ട്രെയിൻ തടഞ്ഞ് രക്ഷിതാക്കള്‍

Janayugom Webdesk
താനെ
August 20, 2024 3:04 pm

മഹാരാഷ്ട്രയിലെ താനെയിലെ നഴ്സറി സ്കൂളില്‍ വിദ്യാര്‍ത്ഥിനികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രിൻസിപ്പലിനെയും രണ്ട് ജീവനക്കാരെയും മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തു. രണ്ട് കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. 

നഴ്സറി വിദ്യാര്‍ത്ഥിനികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് രക്ഷിതാക്കളും നാട്ടുകാരും ദ്‌ലാപൂർ ട്രെയിൻ തടയല്‍ സമരം നടത്തി. പ്രതിഷേധത്തെത്തുടര്‍ന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. 

ഓഗസ്റ്റ് 17നാണ് മൂന്നും നാലും വയസുകള്ള കുട്ടികളെ സ്കൂള്‍ അറ്റന്‍ഡര്‍ പീഡനത്തിനിരയാക്കിയത്. സ്‌കൂളിലെ ടോയ്‌ലറ്റിൽ വെച്ചാണ് ഇയാൾ പെൺകുട്ടികളെ പീഡിപ്പിച്ചതെന്നാണ് പരാതി. സംഭവത്തില്‍ പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തി. 

ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. രക്ഷിതാക്കൾ പോലീസിനെ സമീപിച്ചപ്പോൾ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ബദ്‌ലാപൂർ പൊലീസ് സ്‌റ്റേഷൻ ഇൻചാർജിനെയും സ്ഥലം മാറ്റിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. 

ബദ്‌ലാപൂർ സ്‌കൂളിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേ സ്റ്റേഷനിൽ പ്രക്ഷോഭം തുടരുകയാണെന്ന് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സ്വപ്നിൽ നില പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് നിരവധി സംഘടനകൾ ബദ്‌ലാപൂർ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.