19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

April 20, 2024
February 2, 2024
January 24, 2024
October 5, 2023
October 3, 2023
July 17, 2023
April 4, 2023
March 16, 2023
August 11, 2022
July 16, 2022

ഉച്ചത്തില്‍ പാട്ടുവെച്ചതിനെ എതിര്‍ത്തു; എട്ട് മാസം ഗർഭിണിയായ യുവതിയെ വെടിവെച്ചുകൊന്നു

Janayugom Webdesk
ന്യൂഡല്‍ഹി
April 4, 2023 10:04 am

ഡിജെ പാര്‍ട്ടിക്കിടെ ഉച്ചത്തില്‍ പാട്ടുവെച്ചതിനെ എതിര്‍ത്ത ഗര്‍ഭിണിയെ വെടിവെച്ചുകൊന്നു. ഔട്ടർ ഡല്‍ഹിയിലെ സമയ്പൂർ ബദ്‌ലിയിൽ ഞായറാഴ്ചയായിരുന്നു സംഭവം. എട്ട് മാസം ഗർഭിണിയായ രഞ്ജുവാണ് മരിച്ചത്. പ്രതിയായ ഹരീഷ് സുഹൃത്തായ അമിത്തിന്റെ തോക്കുപയോഗിച്ചാണ് വെടിയുതിര്‍ത്തത്. സംഭവത്തില്‍ ഇരുവരെയും ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്തു. ഇവരുടെ കഴുത്തിന് ആഴത്തിന് വെടിയേറ്റിരുന്നു.

പുലർച്ചെ 12.15ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍നിന്നു വന്ന ഫോണ്‍ വിളിയുടെ അടിസ്ഥാനത്തില്‍ സിറാസ്പുരിലെത്തിയതായിരുന്നു പൊലീസ്. രഞ്ജുവിനെ ഷാലിമാർ ബാഗിലെ മാക്സ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. സംഭവത്തിന് സാക്ഷിയായ രഞ്ജുവിന്റെ സഹോദരന്റെ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

രഞ്ജു തന്റെ ബാൽക്കണിയിൽ വന്ന് ഹരീഷിനോട് പാട്ട് നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സുഹൃത്ത് അമിതിൽ നിന്ന് തോക്ക് എടുത്ത് ഹരീഷ് രഞ്ജുവിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് സഹോദരന്റെ ഭാര്യ മൊ‍ഴി നല്‍കി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 307 (കൊലപാതകശ്രമം), 34 (പൊതു ഉദ്ദേശ്യം), ആയുധ നിയമത്തിലെ സെക്ഷൻ 27 എന്നിവ പ്രകാരം പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഡിസിപി രവികുമാർ സിംഗ് പറഞ്ഞു.

Eng­lish Summary;objected to loud singing; An eight-month preg­nant woman was shot dead

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.