25 February 2026, Wednesday

അശ്ലീല ഉള്ളടക്കം; അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് പൂട്ടിട്ട് കേന്ദ്രം

Janayugom Webdesk
ന്യൂഡൽഹി
February 25, 2026 8:37 am

അശ്ലീല ഉള്ളടക്കം ആരോപിച്ച് അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. MoodXVIP, Koy­al Playpro, Digi Movieplex, Feel and Jugnu എന്നീ പ്ലാറ്റ്‌ഫോമുകളാണ് നിരോധിച്ചത്. ഐടി ആക്ട് 2000 സെക്ഷൻ 69 എ പ്രകാരമാണ് നടപടി സ്വീകരിച്ചത്. ഈ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാൻ ഇന്റർനെറ്റ് സേവന ദാതാക്കളോട് മന്ത്രാലയം നിർദേശിക്കുകയായിരുന്നു. അശ്ലീലവും സഭ്യമല്ലാത്തതുമായ ഉള്ളടക്കമുണ്ടെന്ന് കണ്ടെത്തിയതിനാലാണ് അഞ്ച് പ്ലാറ്റ്‌ഫോമുകളും നിരോധിച്ചതെന്നും നിയമപ്രകാരം നിഷകർശിച്ച നടപടിക്രമങ്ങൾ പാലിച്ചാണ് മന്ത്രാലയത്തിന്റെ നീക്കമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.