
ആരാധകര്‍ക്ക് നേരെ അശ്ലീലആംഗ്യം കാണിച്ച് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാൻ. ബംഗളൂരുവിലെ പബ്ബില്‍ വച്ചാണ് ആരാധകര്‍ക്ക് നേരെ ഇത്തരം പ്രകടനമുണ്ടായത്. സംഭവത്തിന്റെ വീഡിയോ സമബഹമാധ്യമത്തില്‍ വൈറലായതിനു പിന്നാലെ കടുത്ത വിമര്‍ശനമാണ് ആര്യൻ നേരിടുന്നത്.
ദൃശ്യത്തില്‍ ആദ്യം ജനക്കൂട്ടത്തിന് നേരെ കൈവീശിക്കാണിച്ച ആര്യന്‍, പിന്നീട് നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്നതായി കാണാം. ഒരു എംഎല്‍എയുടെയും മറ്റൊരു മന്ത്രിയുടെയും മകനും ആര്യനൊപ്പമുണ്ടായിരുന്നു. ആര്യന്റെ സുഹൃത്തുക്കളാണ് ഇരുവരും. വീഡിയോ വൈറലായാതോടെ ആര്യന്റെ പ്രവൃത്തിയെ ചോദ്യംചെയ്ത് സാമൂഹികമാധ്യമത്തില്‍ ജനങ്ങല്‍ രംഗത്തെത്തി. വിഷയത്തില്‍ പോലീസ് നടപടിയെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.