18 December 2025, Thursday

മാധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം: പിഡിപി നേതാവ് പൊലീസ് കസ്റ്റഡിയിൽ

Janayugom Webdesk
കൊച്ചി
June 30, 2023 11:22 pm

കൊച്ചിയിൽ മാധ്യമപ്രവർത്തകയ്ക്ക് ലൈംഗിക ചുവയുള്ള സന്ദേശമയച്ച പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മദനിയുടെ ആരോഗ്യ വിവരങ്ങൾ ചോദിച്ചറിയാൻ ഫോണിൽ ബന്ധപ്പെട്ടപ്പോഴായിരുന്നു മാധ്യമപ്രവർത്തകയ്ക്ക് ദുരനുഭവമുണ്ടായത്.

ഇയാളുടെ ഫോണും ലാപ്‌ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടവന്ത്ര പൊലീസ് ഇന്നലെ ഇയാൾക്കെതിരെ കേ­സെടുത്തിരുന്നു. അർധ­രാത്രിയും പുലർച്ചെയുമായി നിര­ന്തരം അ­ശ്ലീല സന്ദേശങ്ങൾ അ­യച്ച­തോ­ടെ മാധ്യമപ്രവർത്തക പൊ­ലീ­സിൽ പരാതി നൽകുകയായിരുന്നു. 

Eng­lish Sum­ma­ry: Obscene mes­sage to jour­nal­ist: PDP leader in police custody

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.