7 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024
December 26, 2024
December 26, 2024

അശ്ലീല പ്രചാരണം: ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൂടി അറസ്റ്റിൽ

Janayugom Webdesk
കോഴിക്കോട്
April 19, 2024 8:00 pm

അശ്ലീല പ്രചാരണത്തിൽ പങ്കില്ലെന്ന് യുഡിഎഫും സ്ഥാനാർത്ഥിയും ആവർത്തിക്കുന്നതിനിടെ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരായി അശ്ലീല കമന്റിട്ട ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൂടി അറസ്റ്റിൽ. തൊട്ടിൽപ്പാലം ചാപ്പൻതോട്ടം മുറ്റത്ത് പ്ലാവ് സ്വദേശി പെരുമ്പാലിയിൽ മെബിൻ തോമസിനെയാണ് തൊട്ടിൽപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. 

ഇൻസ്റ്റഗ്രാമിൽ അശ്ലീല പരാമർശം നടത്തിയെന്ന് കാണിച്ച് ഡിവൈഎഫ്ഐ ചാത്തൻകോട്ട് നട മേഖലാ സെക്രട്ടറി നൽകി പരാതിയിലാണ് നടപടി. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രാദേശിക നേതാവും ബാലുശ്ശേരി പഞ്ചായത്ത് ഏഴാം വാർഡ് അംഗവുമായ ഹരീഷ് നന്ദനത്തെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. 

സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് ആറുപേർക്കെതിരെയാണ് കേസുകള്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നടുവണ്ണൂർ സ്വദേശിയായ പ്രവാസി മലയാളി കെ എം മിൻഹാജി­നെ­തി­രെ രണ്ടിടത്ത് കേസെടുത്തിരുന്നു. വടകരയിലും മട്ടന്നൂരിലു­മാ­ണ് കേ­സെ­ടു­ത്തി­ട്ടു­ള്ളത്. മിൻഹാജ് കെ എം പാലോളി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇയാൾ അശ്ലീല പോസ്റ്ററുകൾ പ്രചരിപ്പിച്ചത്. മുസ്ലിംലീഗ് പ്രാദേശിക നേതാവ് അ­സ്ലമി­നെ­തി­രെയും ലീഗ് പ്രവർത്തകൻ സൽമാൻ വാളൂരിനെതിരെയും കേസെടുത്തിട്ടുണ്ട്. 

Eng­lish Sum­ma­ry: Obscen­i­ty cam­paign: Anoth­er Youth Con­gress work­er arrested
You may also like this video

YouTube video player

TOP NEWS

January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.