
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാന്‍ പോയി തകര്‍ന്ന അന്തർവാഹിനി ടൈറ്റന്റെ ഉടമസ്ഥ കമ്പനിയായ ഓഷ്യൻഗേറ്റ് തങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും നിർത്തി. എല്ലാ പര്യവേക്ഷണങ്ങളും വാണിജ്യപ്രവർത്തനങ്ങളും താൽക്കാലികമായി അവസാനിപ്പിച്ചതായി കമ്പനി തന്നെ വെബ്‌സൈറ്റിലൂടെ അറിയിച്ചു.
വാഷിങ്ടൺ ആസ്ഥാനമായ കമ്പനിയുടെ ടൈറ്റൻ അന്തർവാഹിനി ജൂൺ 18നാണ് വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിൽ യാത്രക്കാരുമായി പോയപ്പോള്‍ തകർന്നത്. സ്‌ഫോടനത്തിൽ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ ഉൾപ്പെടെ അന്തർവാഹിനിയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചിരുന്നു.
English Summary:Oceangate has stopped working
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.