23 January 2026, Friday

Related news

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026

ഏകദിന ലോ­ക­കപ്പ്; ഇന്ത്യയുടെ എതിരാളിയാര് ?

Janayugom Webdesk
November 8, 2023 11:38 pm

സെമിഫൈനലിന്റെ ചിത്രങ്ങള്‍ തെ­ളിഞ്ഞുവരുമ്പോള്‍ ഏകദിന ലോ­ക­കപ്പില്‍ ഇന്ത്യയുടെ എതിരാളിയാര് ? ഓസ്ട്രേലിയ സെമിഫൈനല്‍ ഉറപ്പിച്ചു. ദക്ഷിണാഫ്രിക്കയാകും എതിരാളി. ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ മൂന്ന് ടീമുകളിലൊരാളെയാകും ഇന്ത്യ നേരിടുക. മൂന്ന് ടീമുകള്‍ക്കും എട്ട് പോയിന്റ് വീതമാണ്. ഓരോ മത്സരം വീതം ഇവര്‍ക്ക് ബാക്കിയുണ്ട്. മൂന്ന് ടീമും അവസാന മത്സരത്തില്‍ വിജയിച്ചാല്‍ റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ന്യൂസിലന്‍ഡാകും സെമിയിലെത്തുക. 

0.398 ആണ് ന്യൂസിലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ്. പാകിസ്ഥാന്റെത് 0.036 ആണ്. അഫ്ഗാനിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് നെഗറ്റീവ് ആണ്. നെഗറ്റീവ് 0.338. അടുത്ത കളിയില്‍ വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ അ­ഫ്ഗാനിസ്ഥാന് സാധ്യതയുള്ളു. അല്ലെങ്കില്‍ അടുത്ത കളികളില്‍ പാകിസ്ഥാനും ന്യൂസിലന്‍ഡും പരാജയപ്പെടണം. അങ്ങനെ സംഭവിച്ചാല്‍ അഫ്ഗാനിസ്ഥാന്‍ സെമിയില്‍ കയറും. അവസാന കളിയില്‍ ശ്രീലങ്കയാണ് ന്യൂസിലന്‍ഡിന്റെ എതിരാളി. നാളെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. പാകിസ്ഥാന് ഇംഗ്ലണ്ടാണ് എതിരാളി. അഫ്ഗാന് ശക്തരായ ദക്ഷിണാഫ്രിക്കയും. 

നാളെ ന്യൂസിലന്‍ഡ് ജയിക്കുകയാണെങ്കില്‍ സെമി ഫൈനല്‍ ചിത്രം കൂടുതല്‍ വ്യക്തമാവും. പിന്നീടെല്ലാം കണക്കിന്റെ കളിയാണ്. കിവീസ് ഒരു റണ്ണിന് ജയിച്ചാല്‍ പോലും പാകിസ്ഥാന് അവസാന മത്സരത്തില്‍ ചുരുങ്ങിയത് 135 റണ്‍സിന് ഇംഗ്ലണ്ടിനെ മറികടക്കണം. ഇനി പാകിസ്ഥാന്‍ സ്‌കോര്‍ പിന്തുടരുകയാണെങ്കില്‍ 27 ഓവറിനുള്ളില്‍ മത്സരം തീര്‍ക്കണം. 25 റണ്‍സിനാണ് ജയിക്കുന്നതെങ്കില്‍ പാകിസ്ഥാന് അവസാന മത്സരത്തില്‍ 154 റണ്‍സിന് ജയിക്കേണ്ടതായി വരും. രണ്ടാമതാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ 25 ഓവറില്‍ സ്കോര്‍ പിന്തുടരണം. 

50 റണ്‍സിനാണ് ജയിക്കുന്നതെങ്കില്‍ പാകിസ്ഥാന്‍ 177 റണ്‍സിന് ഇംഗ്ലണ്ടിനെ മറികടക്കണം. ഇതോടെ ഇന്ത്യയുടെ എതിരാളിയെ ഉടന്‍ തന്നെയറിയാം. കഴിഞ്ഞ ലോകകപ്പില്‍ സെമിയില്‍ വഴിമുടക്കിയ ന്യൂസിലന്‍ഡ് എത്തിയാല്‍ ഇന്ത്യക്ക് കണക്ക് വീട്ടാനുള്ള അവസരം കൂടിയാകും ലഭിക്കുക. അതേസമയം പാകിസ്ഥാന്‍ ജയിച്ചാല്‍ ക്രിക്കറ്റില്‍ വീണ്ടുമൊരു എല്‍ ക്ലാസിക്കോ പോര് കാണാനാകും. അതേസമയം അട്ടിമറികളുടെ രാജാക്കന്മാരായ അഫ്ഗാനിസ്ഥാനെയും എഴുതിത്തള്ളാനാകില്ല. 

Eng­lish Summary:ODI World Cup; Who is Indi­a’s opponent?
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.