12 February 2026, Thursday

Related news

February 10, 2026
January 27, 2026
January 14, 2026
December 21, 2025
December 19, 2025
December 3, 2025
November 22, 2025
November 10, 2025
November 9, 2025
November 7, 2025

കഞ്ചാവുമായി ഒഡീഷ സ്വദേശി എക്സൈസിന്റ പിടിയില്‍

Janayugom Webdesk
ചേർത്തല
February 7, 2025 6:48 pm

രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി എക്സൈസിന്റെ പിടിയിലായി. എക്സൈസിന്റെ രാത്രി കാല പെട്രോളിങ്ങിനിടെയാണ് രണ്ട് കിലോ 50 ഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി മിൽട്ടൻ ദന്ദസേന എന്നയാളാണ് പിടിയിലായത്. അരൂക്കുറ്റി വടുതല ഭാഗങ്ങളിലുള്ള യുവാക്കൾക്ക് കിലോയ്ക്ക് 15,000 രൂപ നിരക്കിൽ വിൽക്കാനായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. 

മിൽട്ടന്റ സ്വദേശമായ ഒഡീഷയിൽ നിന്നുമാണ് കഞ്ചാവ് എത്തിച്ച് യുവാക്കൾക്ക് നൽകുന്നത്. സമീപകാലത്തായി പൊലീസും, എക്സൈസും പിടികൂടുന്ന എൻഡിപിഎസ് കേസുകളിലെ പ്രതികൾ അന്യസംസ്ഥാന തൊഴിലാളികളാണെന്ന് എക്സൈസ് ഇൻസ്പെക്ടർ പി സി ഗിരീഷ് പറഞ്ഞു.പരിശോധന സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോസഫ് വി എം, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണുദാസ്, വിപിൻ വി കെ, ഉമേഷ്, സീന മോൾ കെ എസ് എന്നിവര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.