28 February 2026, Saturday

Related news

February 26, 2026
February 26, 2026
February 18, 2026
February 17, 2026
February 15, 2026
February 11, 2026
February 8, 2026
February 6, 2026
February 6, 2026
February 5, 2026

എപ്സ്റ്റീൻ ഫയലുകളിൽ ദലൈലാമയുടെ പേര് പരാമർശിക്കുന്നുണ്ടെന്ന പ്രചരണം തെറ്റാണെന്ന് ഓഫിസ്

Janayugom Webdesk
ധരംശാല
February 8, 2026 4:56 pm

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ടു പുറത്തുവന്ന എപ്സ്റ്റീൻ ഫയലുകളിൽ ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ പേര് പരാമർശിക്കുന്നുണ്ടെന്ന മാധ്യമ റിപ്പോർട്ടിനെതിരെ നിഷേധക്കുറിപ്പുമായി ദലൈലാമയുടെ ഓഫിസ്. ലോകമെമ്പാടും ചർച്ചയാവുന്ന എപ്സ്റ്റീൻ ഫയലുകളിൽ 169 പ്രാവശ്യം ദലൈലാമയുടെ പേര് പരമാർശിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട രേഖകളിലാണ് ഇതുള്ളത്.അതേസമയം പുറത്തുവരുന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും ജെഫ്രി എപ്സ്റ്റീനെ ഒരിക്കലും ദലൈലാമ നേരിൽ കണ്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എപ്സ്റ്റീനുവേണ്ടി ആരും ദലൈലാമയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പ്രസ്താവനയിൽ ആവർത്തിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.