മണിപ്പൂര്‍ കാങ്പോക്പി ജില്ലയില്‍ പാലം ബോംബ് വെച്ച് തകര്‍ത്തു. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സംഭവം. പ്രദേശത്തെ ഗതാഗതം തടസപ്പെട്ടു. ഇംഫാലിനെ നാഗാലാന്‍ഡിലെ ഡിമാപൂരുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ത്തത്. ആളപായമില്ല. കലാപം സാഹചര്യം നിലനില്‍ക്കുന്ന സംസ്ഥാനത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സ്‌ഫോടനം ഉണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ 12.45നാണ് സംഭവം. ഇതോടെ പ്രദേശത്തെ ഗതാഗതം നിലച്ച സാഹചര്യമാണ്. പാലത്തിന്റെ രണ്ടറ്റത്തും സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കുഴികളും വിള്ളലുകളും ഉണ്ടായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.