19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 12, 2024
November 30, 2024
November 3, 2024
October 18, 2024
September 30, 2024
August 8, 2024
July 9, 2024
June 15, 2024
June 1, 2024
May 30, 2024

തെരുവ് നായകളെക്കാള്‍ സംസ്ഥാനത്ത് കൂടുതലുള്ളത് കേന്ദ്ര ഏജന്‍സികളുടെ ഉദ്യോഗസ്ഥര്‍: ഭൂപേഷ് ബാഗല്‍

Janayugom Webdesk
റായ്പൂര്‍
October 4, 2023 3:08 pm

സംസ്ഥാനത്തെ നിരത്തുകളില്‍ തെരുവ് നായകളെക്കാള്‍ കൂടുതലുള്ളത് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഉദ്യോഗസ്ഥരെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍.അഴിമതിക്കാര്‍ക്ക് തന്‍റെ മുഖത്ത് നോക്കാന്‍ കഴിയില്ലെന്നും അത് പേടിച്ചാണ് നഗര്‍നര്‍ സ്റ്റീല്‍ പ്ലാന്‍റ് ഉദ്ഘാടനത്തിന് പലരും എത്താതെന്നുമുള്ള നരേന്ദ്രമോദിയുടെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു ഭൂപേഷ് ബാഗല്‍. “മാധ്യമ പ്രവര്‍ത്തകരെ പോലും അവര്‍ ജയിലിലടയക്കുകയാണ്. തെരുവ് നായകളേക്കാളും പൂച്ചകളേക്കാളും കൂടുതല്‍ ഇ ഡി, ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് ചുറ്റിത്തിരിയുകയാണ്. ജയിലില്‍ പോകുന്നവര്‍ക്ക് ജാമ്യം പോലും ലഭിക്കില്ല. അതുകൊണ്ട് തന്നെ പേടി തോന്നുന്നത് സ്വാഭാവികമാണ്”ഭൂപേഷ് ബാഗല്‍ പറഞ്ഞു.

Eng­lish Sum­ma­ry: Offi­cials of cen­tral agen­cies more than stray dogs in state: Bhu­pesh Bagal

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.